Advertisment

ആർ.എസ്‌.സി വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു

author-image
admin
New Update

മക്ക: ആർ.എസ്‌.സി (രിസാല സ്റ്റഡി സെന്റർ) ഹജ്ജ് വളണ്ടിയർ കോർ മക്കയിൽ വളണ്ടിയർമാർക്ക് ട്രൈനിംഗ്‌ ക്ലാസ്സ് സംഘടിപ്പിച്ചു. സിത്തീൻ അൽ റയ്യാൻ ഓഡിറ്റോറിയത്തിൽ നടന്ന മീറ്റിൽ ടി എസ്‌ ബദറുദ്ധീൻ തങ്ങൾ പ്രാർത്ഥന നടത്തി.

publive-image

ഉസ്മാൻ കുറുകത്താണി അധ്യക്ഷത വഹിച്ചു. കുഞ്ഞാപ്പു ഹാജി പട്ടർകടവ് ഉൽഘാടനം നിർവഹിച്ച പരിപാടിയിൽ ക്യാപ്റ്റൻ മുസ്തഫ കാളോത്ത് ഹറമും പരിസരവും പരിചയപെടുത്തി ക്ലാസ്സെടുത്തു. ബഷീർ മുസ്‌ലിയാർ, ഷാഫി ബാഖവി, ജലീൽ വടകര, ശറഫുദ്ധീൻ വടശ്ശേരി, ശരീഫ് കുനിയിൽ, ഇസ്ഹാഖ് ഫറോക്, അഷ്‌റഫ് പേങ്ങാട്, അബ്ദുൽ ഗഫൂർ, സിറാജ് വില്യാപ്പള്ളി, നാസർ കാന്തപുരം, കബീർ പറമ്പിൽപീടിക, മുഹമ്മദലി വലിയോറ, സമദ് പെരിമ്പലം എന്നിവർ സംബന്ധിച്ചു. ഉസ്മാൻ മറ്റത്തൂർ സ്വാഗതവും ശിഹാബ് കുറുകത്താണി നന്ദിയും പറഞ്ഞു.

Advertisment