Advertisment

തീർത്ഥാടകർക്ക് ആശ്വാസമായി മക്ക ആർ എസ് സി വളണ്ടീയർമാർ

author-image
admin
New Update

മക്ക :വിശുദ്ധ ഭൂമിയിലെത്തിയ തീർത്ഥാടകർക്ക് സേവനങ്ങളുമായി ആർ എസ് സി വളണ്ടീയർമാർ സജീവമായി. ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന വെള്ളിയാഴ്ച ദിവസങ്ങളിൽ രാവിലെ മുതൽ ക്യാപ്റ്റന്മാരുടെ നേത്രത്വത്തിൽ ബസ് സ്റ്റേഷനലുകളിലും. ഹറം പരിസരത്ത് അജ്‌യാദ്, ജർവാൽ, മർവ, മഹബാസ് ജിന്ന്, അസീസിയ്യ എന്നീ ഭാഗങ്ങളിലാണ് സേവനം ചെയ്യുന്നത്

Advertisment

publive-image

തീർത്ഥാടകർക്ക് ദാഹജലം, പാദരക്ഷ എന്നിവ നൽകിയും വഴി തെറ്റിയ ഹാജിമാർക്ക് വഴി കാട്ടിയായും വളണ്ടീയർമാർ കർമ്മരംഗത്തുണ്ട്

വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ പ്രത്യേക ഷിഫ്റ്റുകളിലായിട്ടാണ് സേവനം ക്രമീകരിക്കുന്നത്

ബഷീർ മുസ്‌ലിയാർ, ഉസ്മാൻ കുറുകത്താണി ,മുസ്തഫ കാളോത്ത് എന്നിവരുടെ മേൽനോട്ടത്തിൽ ഇസ്ഹാഖ് ഫറോക്, നാസർ തച്ചംപൊയിൽ, കബീർ പറമ്പിൽപീടിക, അബ്ദുൽ ഗഫൂർ, റഹീം പാലക്കാട്‌, ഫിറോസ് സഅദി, സഈദ് അവേലം, അഷ്‌റഫ്‌ ജമൂം, ഷബീർ, ഖയ്യൂം, സിറാജ് വില്യാപ്പള്ളി, നബീൽ, ശരീഫ് കുനിയിൽ എന്നിവർ സേവനപ്രവർത്തങ്ങൾക്ക് നേത്രത്വം നൽകി

 

Advertisment