Advertisment

കുരീപ്പുഴക്കെതിരായ ആക്രമണം: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

New Update

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കടയ്ക്കല്‍ പൊലീസ് കേസെടുത്തത്. കുരീപ്പുഴയ്ക്കുനേരെ നടന്ന ആക്രമണത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിരുന്നു.

publive-image

കൊ​ല്ലം ക​ട​യ്ക്ക​ൽ കോ​ട്ടു​ങ്ക​ലി​ൽ​വ​ച്ചാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രിയാണ് കുരീപ്പുഴ ശ്രീകുമാറിനെ കൈ​യേ​റ്റം ചെ​യ്ത​ത്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ പ​റ​ഞ്ഞു. കോ​ട്ടു​ങ്ക​ലി​ലെ ഒ​രു വാ​യ​ന​ശാ​ല സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വെ വ​ട​യമ്പാടി ജാ​തി മ​തി​ൽ സ​മ​ര​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം സം​സാ​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ കൈ​യേ​റ്റ​മു​ണ്ടാ​യ​ത്.

Advertisment