Advertisment

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇറങ്ങിയെന്ന തരത്തില്‍ വ്യാജ പ്രചരണം; ഗുജറാത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ചിത്രം പ്രചരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ്

New Update

തിരുവനന്തപുരം: കേരളം പ്രളയത്തില്‍ മുങ്ങിയപ്പോഴും തങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പ് തുടരുകയാണ് സംഘികള്‍. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ ദുരിതബാധിതര്‍ക്കായി കഷ്ടപ്പെടുകയാണ്. അവര്‍ക്കുള്ള ഭക്ഷണവും, വസ്ത്രവും ക്യാമ്പുകളിലേക്ക് എത്തിച്ച് കൊടുക്കാനുള്ള നെട്ടോട്ടത്തിലാണ് ഏവരും. എന്നാല്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇറങ്ങിയെന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തുകയാണ് ആര്‍എസ്എസ്.

Advertisment

publive-image

ക്യാമ്പുകളില്‍ സഹായം ചെയ്യുന്ന തരത്തില്‍ സംഘികള്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ ഗുജറാത്തില്‍ നിന്നുള്ളതണ്. വെരിഫൈഡ് അക്കൗണ്ടായ ഫ്രണ്ട്‌സ് ഓഫ് ആര്‍ എസ് എസ് തിങ്കളാഴ്ചയാണ് ഈ വ്യാജ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്. നിരവധിപേരാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ സത്യാവസ്ഥ പുറത്തു വന്നിരിക്കുകയാണ്. ജനങ്ങള്‍ക്ക് അരിയും സാധനങ്ങളും വിതരണം ചെയ്യുന്ന ഈ ചിത്രങ്ങള്‍ 2017 ആഗസ്റ്റില്‍ ഗുജറാത്തില്‍ നിന്നെടുത്തതാണ്.

ഇടതുപക്ഷ പ്രവര്‍ത്തകരാല്‍ കൊല്ലപ്പെടുമ്പോഴും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്നുവെന്നാണ് ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത് സംഘപരിവാര്‍ അവകാശപ്പെട്ടിരുന്നത്.

Advertisment