Advertisment

റഷ്യ കൊവിഡ് വാക്‌സിന്‍ ഉത്പാദനം ആരംഭിച്ചു; ഓഗസ്റ്റ് അവസാനത്തോടെ വിപണിയിലെത്തും

New Update

മോസ്‌കോ: റഷ്യ കൊവിഡ് 19 വാക്സിന്‍ ഉദ്പാദനം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇന്റര്‍ഫാക്സ് വാര്‍ത്താ ഏജന്‍സിയാണ് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച്‌ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡിനെതിരെ ഫലപ്രദമായ ആദ്യ വാക്സിന്‍ റഷ്യ വികസിപ്പിച്ചതായി പ്രസിഡന്റ് വ്ളാഡിമിര്‍ പുചിന്‍ ദിവസങ്ങള്‍ക്ക് മുമ്ബ് പ്രഖ്യാപിച്ചിരുന്നു.

publive-image

മോസ്‌കോയിലെ ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്‍ ഓഗസ്റ്റ് മാസം അവസാനത്തോടെ വിപണിയിലെത്തിക്കുമെന്ന് റഷ്യ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

covid vaccine covid vaccine russia
Advertisment