Advertisment

റഷ്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തിന് അടുത്തയാഴ്ച തുടക്കം; നിര്‍ദ്ദേശം നല്‍കി വ്‌ളാദിമിര്‍ പുടിന്‍

New Update

publive-image

മോസ്‌കോ: റഷ്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തിന് അടുത്തയാഴ്ച തുടക്കം കുറിക്കാന്‍ നിര്‍ദ്ദേശം നല്‍കി പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കുമാവും ആദ്യം വാക്‌സിന്‍ നല്‍കുക. വന്‍തോതിലുള്ള വാക്‌സിന്‍ വിതരണം അടുത്തയാഴ്ച തുടങ്ങാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കാനാണ് പുടിന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

സ്പുട്‌നിക് 5 വാക്‌സിന്റെ 20 ലക്ഷം ഡോസുകള്‍ റഷ്യ നിര്‍മിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. സ്പുട്‌നിക് 5 വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് ഇടക്കാല പരീക്ഷണ ഫലങ്ങള്‍ തെളിയിക്കുന്നതായി റഷ്യ നേരത്തെ അവകാശപ്പെട്ടിരുന്നു.

Advertisment