Advertisment

വര്‍ഗ്ഗീയ ഫാസിസ്റ്റു ശക്തികള്‍ക്ക് മുന്നില്‍ തല കുനിക്കേണ്ടി വരുന്ന ആ സാഹചര്യം ഭയാനകമാണ്; നിങ്ങളെ ഒറ്റു കൊടുക്കുകയില്ല: ശാരദക്കുട്ടി

New Update

എഴുത്തുകാരന്‍ എസ് ഹരീഷിനെതിരായ സംഘപരിവാര്‍ സൈബര്‍ ആക്രമണത്തെ അപലപിച്ച് എഴുത്തുകാരി ശാരദക്കുട്ടി. വര്‍ഗ്ഗീയ ഫാസിസ്റ്റു ശക്തികള്‍ക്കു മുന്നില്‍ തല കുനിക്കേണ്ടി വരുന്ന ആ സാഹചര്യം ഭയാനകമാണെന്ന് ശാരദക്കുട്ടി പറഞ്ഞു.

Advertisment

publive-image

ഹിന്ദു സ്ത്രീകളെ അപമാനിച്ച എഴുത്തുകാരനെ ആക്രമിക്കുമെന്ന തരത്തിലാണ് സംഘപരിവാറിന്റെ വെല്ലുവിളികള്‍. എഴുത്തുകാരനെതിരായ വ്യക്തിഹത്യയേയും ഭീഷണിയേയും എതിര്‍ക്കുന്ന ഹിന്ദു സ്ത്രീകളേയും സൈബര്‍ അക്രമികള്‍ വെറുതേ വിടുന്നില്ല. സോഷ്യല്‍ മീഡിയ പേജുകളില്‍ അശ്ലീലവും ഭീഷണിയും മുഴക്കി ഇവര്‍ അതിക്രമം അഴിച്ചുവിടുകയാണ്.

ശാരദക്കുട്ടിയുടെ കുറിപ്പ്:

ഹരീഷ്.. ഭാഷക്കു വേണ്ടി ഞാനിത്രക്കു നിസ്സഹായതയനുഭവിച്ച ഒരു ദിവസം എന്റെ ഓര്‍മ്മയിലില്ല. എന്തെഴുതിയിട്ടും തെറ്റുന്നു. എങ്ങനെ വിശദീകരിച്ചിട്ടും തെറ്റുന്നു. വര്‍ഗ്ഗീയ ഫാസിസ്റ്റു ശക്തികള്‍ക്കു മുന്നില്‍ തല കുനിക്കേണ്ടി വരുന്ന ആ സാഹചര്യം ഭയാനകമാണ്. നിങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടന്നു പോയ സമ്മര്‍ദ്ദങ്ങള്‍ അറിയാം.എങ്കിലും വേദന.. അപമാനം.. നിസ്സഹായത ഒക്കെ നിങ്ങള്‍ക്കൊപ്പം അനുഭവിക്കുന്നു. നിങ്ങളെ ഒറ്റു കൊടുക്കുകയില്ല. നിങ്ങള്‍ ഒറ്റക്കാവില്ല കൂടെയുണ്ടാകും. ഉറപ്പു തരുന്നു.

Advertisment