Advertisment

താലിബാനിസം നീണാൾ വാഴട്ടെ! ആവിഷ്കാര സ്വാതന്ത്ര്യം അറബിക്കടലിൽ!! എസ്.ഹരീഷ് വിഷയത്തിൽ പ്രതികരിച്ച് അഡ്വ. ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

author-image
admin
New Update

Image may contain: 1 person, smiling, beard, eyeglasses, closeup and outdoor

Advertisment

കുറച്ചു ദിവസമായി കേരളത്തെ മുഴുവന്‍ ചൂടുപിടിപ്പിച്ച ഒന്നാണ് എസ്.ഹരീഷിന്റെ മീശ എന്ന നോവല്‍. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. ജയശങ്കര്‍. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. ഹിന്ദു താലിബാന്റെ സൈബര്‍ ആക്രമണത്തിലും ഭീഷണിയിലും ചകിതനായ എസ് ഹരീഷ്, മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന നോവല്‍ പിന്‍വലിച്ചു.

പുസ്തക രൂപത്തില്‍ ഉടനെ പ്രസിദ്ധീകരിക്കില്ല എന്നും വ്യക്തമാക്കി. സല്‍മാന്‍ റഷ്ദിയുടെയും തസ്ലിമാ നസ്രീന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി നിര്‍ത്താതെ വാദിക്കുന്നവരാണ് ഹരീഷിനും മാതൃഭൂമിക്കെതിരെ വാള്‍ എടുത്തിടുളളത്. താലിബാനിസം നീണാള്‍ വാഴട്ടെ! ആവിഷ്‌കാര സ്വാതന്ത്ര്യം അറബിക്കടലില്‍

https://www.facebook.com/AdvocateAJayashankar/photos/a.753112281485167.1073741829.731500836979645/1604118756384511/?type=3

Advertisment