Advertisment

എസ് ജാനകിയോട് ആ ക്രൂരത കാണിച്ചവര്‍ കുടുങ്ങും ! അന്വേഷണത്തിന് ഉത്തരവായി

New Update

publive-image

Advertisment

തിരുവനന്തപുരം∙ ഗായിക എസ്.ജാനകി മരിച്ചെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ കുടുങ്ങും. സംഭവത്തില്‍ അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. ഗായകരുടെ സംഘടന നല്‍കിയ പരാതിയിലാണു നടപടി.

സൈബര്‍ ക്രൈം പൊലീസിനാണ് അന്വേഷണ ചുമതല. ഒരാഴ്ച മുന്‍പാണു സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. സംസ്കാര സമയം പോലും ഉള്‍പ്പെടുത്തി ഒട്ടേറെ സന്ദേശങ്ങള്‍ പിന്നാലെ പ്രചരിപ്പിച്ചു.

ഏതാനും മാസം മുന്‍പ്, ജാനകി പാട്ട് നിര്‍ത്തിയെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയും ഇത്തരം വ്യാജസന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ജഗതി ശ്രീകുമാര്‍ ഉള്‍പ്പെടെ സിനിമാ മേഖലയിലെ പലരുടെയും വ്യാജമരണ വാര്‍ത്തകള്‍ പതിവായതും കണക്കിലെടുത്താണു ചലച്ചിത്ര പിണണി ഗായകരുടെ കൂട്ടായ്മ ഡിജിപിക്കു പരാതി നല്‍കിയത്.

വ്യാജസന്ദേശം ആദ്യമായി സൃഷ്ടിച്ചയാളെയും പ്രചരിപ്പിച്ചു തുടങ്ങിയവരെയും കണ്ടെത്താനാവശ്യപ്പെട്ടാണ് അന്വേഷണം .

latest malayala cinema
Advertisment