Advertisment

ഇന്ന് മുതൽ ശബരിമലയിൽ കൂടുതൽ തീർത്ഥാടകരെ അനുവദിക്കും; പ്രതിദിന തീർത്ഥാടകരുടെ എണ്ണം രണ്ടായിരവും വാരാന്ത്യത്തില്‍ മൂവായിരവുമായി ഉയര്‍ത്താന്‍ തീരുമാനം

New Update

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു . വെര്‍ച്വല്‍ ക്യൂവഴിയുള്ള ബുക്കിങ്ങ് ഇന്ന് മുതല്‍ തുടങ്ങും.

Advertisment

publive-image

സന്നിധാനത്ത് കൂടുതല്‍ പൊലിസുകാരിലും ജീവനക്കാരിലും കോവിഡ് രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ നിയന്ത്രണത്തോട് കൂടി ആയിരിക്കും ദര്‍ശനം അനുവദിക്കുക.

പ്രതിദിന തീർത്ഥാടകരുടെ എണ്ണം സാധാരണ ദിവസങ്ങളില്‍ രണ്ടായിരവും വാരാന്ത്യത്തില്‍ മൂവായിരവുമായി ഉയര്‍ത്താനാണ് തീരുമാനം.

ഇതനുസരിച്ച് ഇന്നുമുതല്‍ വെര്‍ച്വല്‍ ക്യൂവഴി ബുക്കിങ്ങ് തുടങ്ങും. മൂന്നാം തീയതി മുതല്‍ ദര്‍ശനത്തിന് അനുമതി ലഭിക്കാനാണ് സാധ്യത.തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുന്ന സാഹചര്യത്തില്‍ നിലക്കല്‍, പമ്പ എന്നിവിടങ്ങളില്‍ കൊവിഡ് പരിശോധന സംവിധാനങ്ങള്‍ തയ്യാറാക്കും.

sabarimala
Advertisment