Advertisment

ശബരിമലയിൽ നിയന്ത്രണങ്ങളോടെ തുലാമാസ പൂജകൾക്ക് ഭക്തരെ പ്രവേശിപ്പിച്ചത് വിജയമെന്ന് ദേവസ്വം ബോർഡ്

New Update

പത്തനംതിട്ട: ശബരിമലയിൽ തുലാമാസ പൂജകൾക്ക് നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിച്ചത് വിജയമെന്ന് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ. മണ്ഡല മകര വിളക്ക് കാലത്തിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലാണ് തീർത്ഥാടകരെ തുലാമാസ പൂജകൾക്ക് പ്രവേശിപ്പിച്ചത്. പരീക്ഷണം വിജയിച്ചതോടെ അടുത്ത് തീർത്ഥാടന കാലം കാര്യക്ഷമമാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്.

Advertisment

publive-image

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ അഞ്ച് ദിവസത്തെ ശബരിമല ദർശനം. വെർച്ചൽ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്ത 250 പേർക്ക് മാത്രം പ്രതിദിനം പ്രവേശനത്തിനുള്ള അനുമതി. തുടക്കത്തിൽ ദേവസ്വം ബോർഡിനും സർക്കാരിനും വലിയ ആശങ്കകളുണ്ടായിരുന്നെങ്കിലും പരീക്ഷണാടിസ്ഥാനത്തിലുള്ള ദർശനം വിജയം. പ്രതീക്ഷിച്ചത് പോലെ സന്നിധാത്തെത്തിയവർക്ക് കൊവിഡ് സ്ഥിരീകരക്കാത്തതാണ് ആശ്വാസം. അഞ്ച് ദിവസങ്ങളിലായി എത്തിയവരിൽ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ദിവസം 250 പേർക്ക് ദർശനത്തിന് അനുമതി ഉണ്ടായിരുന്നെങ്കിലും 200 ൽ താഴെ ആളുകൾ മാത്രമാണ് സന്നിധാനത്തെത്തിയത്. വെർച്ച്യുൽ ക്യൂ വഴി ബുക്ക് ചെയ്തവരിൽ പലരും ദർശനത്തിനെത്തിയില്ല.

sabarimala
Advertisment