Advertisment

നിപ്പ ;സാബിത്ത് മലേഷ്യയില്‍ പോയതിന് രേഖയില്ല ; പാസ്‌പോര്‍ട്ട് പ്രകാരം സമീപകാലത്ത് യാത്ര ചെയ്തത് യുഎഇയിലേക്ക്

New Update

കോഴിക്കോട്: നിപ്പ വൈറസ് ബാധ മൂലം മരിച്ച സാബിത്ത് മലേഷ്യയില്‍ പോയതിന് രേഖയില്ല. പാസ്‌പോര്‍ട്ട് പ്രകാരം സമീപകാലത്ത് യാത്ര ചെയ്തത് യുഎഇയിലേക്ക് മാത്രമാണ്.

Advertisment

നിപ്പ വൈറസിന്റെ ഉറവിടം വവ്വാലില്‍ നിന്നല്ലെന്ന് പരിശോധനാ ഫലം വന്നതോടെ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താന്‍ പോലീസും രംഗത്തെത്തിയിരുന്നു. വടകര റൂറല്‍ എസ്പി ജി.ജയദേവിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. രോഗലക്ഷണവുമായി ആദ്യം മരിച്ച സൂപ്പിക്കടയിലെ സാബിത്തിനെ കുറിച്ചുള്ള വിവരങ്ങളാണ് സംഘം അന്വേഷിക്കുന്നത്.

publive-image

മരിക്കുന്നതിനു മുമ്പ് സാബിത്ത് ചെയ്ത കാര്യങ്ങളാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. സാബിത്തിന്റെ യാത്രകളെക്കുറിച്ചും ആരെല്ലാമായി ബന്ധപ്പെട്ടിരുന്നുവെന്നതും എന്തെല്ലാം ഭക്ഷണം കഴിച്ചുവെന്നതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് ആരോഗ്യവകുപ്പിന്റെ നടപടികളുമായി പൊലീസ് സഹകരിക്കും. സാബിത്ത് വിദേശരാജ്യത്ത് ജോലിയുള്ളയാളായിരുന്നു. മരിക്കുന്നതിന് ഏതാനും മാസം മുമ്പാണ് നാട്ടില്‍ എത്തിയത്. ഈ സാഹചര്യത്തിലാണ് യാത്രാപശ്ചാത്തലം പരിശോധിക്കാന്‍ തീരുമാനിച്ചത്.

നിപ്പ വൈറസ് ബാധിച്ച് ആദ്യം മരിച്ച സാബിത്തിന്റെ സഞ്ചാര പശ്ചാത്തലം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രിയും ഇന്നലെ പറഞ്ഞിരുന്നു.

Advertisment