Advertisment

സാബു മാവേലിക്കരയുടെ നിര്യാണത്തിൽ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി

New Update

കുവൈറ്റ്‌ : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ സെക്രട്ടറിയും കുവൈറ്റ്‌ മലയാളി സമൂഹത്തിൽ നിറഞ്ഞു നിന്നിരുന്ന സാമൂഹിക പ്രവർത്തകനുമായിരുന്ന സാബു മാവേലിക്കരയുടെ നിര്യാണത്തിൽ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.

Advertisment

publive-image

പ്രസിഡന്റ്‌ രാജീവ്‌ നടുവിലേമുറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സാം പൈനുംമൂട്, തോമസ് പള്ളിക്കൽ, ഫിലിപ്പ് സി വി തോമസ്, നൈനാൻ ജോൺ, അബ്ദുൽ റഹ്മാൻ പുഞ്ചിരി, ബിജി പള്ളിക്കൽ, സാബു പീറ്റർ, ഫ്രാൻസിസ് ചെറുകോൽ, സക്കറിയ ആലപ്പുഴ, അനിൽ വള്ളികുന്നം, ലിസ്സൻ ബാബു, സുനിൽ കൃഷ്ണ, രഘുനാഥൻ ആചാരി എന്നിവർ അനുശോചനം അറിയിച്ചു.

ആക്ടിങ് ജനറൽ സെക്രട്ടറി സിറിൽ അലക്സ്‌ ചമ്പക്കുളം സ്വാഗതവും ട്രഷറർ മാത്യു ചെന്നിത്തല നന്ദിയും രേഖപ്പെടുത്തി..

kuwait
Advertisment