Advertisment

തുടരെ 4 ജയം, പഞ്ചാബിനെ തുണച്ച ഘടകം ചൂണ്ടിക്കാണിച്ച് സച്ചിന്‍; ഇനി കാണാന്‍ കിടക്കുന്നതേയുള്ളെന്ന് മുന്നറിയിപ്പും

New Update

മുംബൈ: കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ തുടരെയുള്ള ജയങ്ങള്‍ക്ക് പിന്നില്‍ ക്രിസ് ഗെയ്ല്‍ എന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്രീസ് ഗെയ്ല്‍ പഞ്ചാബ് നിരയിലേക്ക് വന്നതോടെ കൂടുതല്‍ ഊര്‍ജം പഞ്ചാബിന് ലഭിച്ചതായി സച്ചിന്‍ ചൂണ്ടിക്കാട്ടി.

Advertisment

publive-image

'ചില കളിക്കാര്‍ കളിക്കുന്ന വിധം, അവരുടെ ശൈലി, ഹാര്‍ഡ് ഹിറ്റിങ് ഷോട്ടുകളിലൂടെയുള്ള അവരുടെ സ്റ്റേറ്റ്‌മെന്റ്...ഇവയെല്ലാം ടീമില്‍ പോസിറ്റീവ് ഇംപാക്റ്റ് സൃഷ്ടിക്കും. പഞ്ചാബിന്റെ കാര്യത്തില്‍ അതാണ് സംഭവിച്ചത്. രാഹുലും മായങ്കും നന്നായി ബാറ്റ് ചെയ്യുന്നു. പൂരനും ആക്രമിച്ച് കളിക്കുന്നു. അതിന്റെ കൂട്ടത്തിലേക്ക് ക്രിസ് ഗെയ്‌ലും വന്നത് പഞ്ചാബ് ബാറ്റിങിന്റെ കരുത്ത് കൂട്ടി..'.

'അതുകൊണ്ട് പഞ്ചാബിന്റെ കളി ഇപ്പോഴും കഴിഞ്ഞിട്ടില്ല എന്ന് പറയാം. ഈ ഫോര്‍മാറ്റില്‍ ഒരു നിമിഷം മതിയാവും ഗതി മാറ്റാന്‍. ടീമിന് വേണ്ടി ഗെയ്ല്‍ അത് മാറ്റി കഴിഞ്ഞു. പഞ്ചാബ് ഉയര്‍ത്തുന്ന ഭീഷണി അവസാനിച്ചിട്ടില്ല. ബുദ്ധി ഉപയോഗിച്ചാണ് ഗെയ്ല്‍ കളിക്കുന്നത്. ക്രിക്കറ്റിലെ ഏറ്റവും സമര്‍ഥരായ കളിക്കാരില്‍ ഒരാളാണ് ഗെയ്ല്‍. '

ഗെയ്‌ലിലേക്ക് വരുമ്പോള്‍ ഗെയ്‌ലിന്റെ ബിഗ് ഹിറ്റിങ്ങിനെ കുറിച്ച് മാത്രമാണ് പലരും സംസാരിക്കുക. ഗെയ്ല്‍ സമര്‍ഥനായ ക്രിക്കറ്റ് താരമാണെന്ന് പലര്‍ക്കും അറിയില്ല. ബിഗ് ഹിറ്ററാണ് ഗെയ്ല്‍ എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. എന്നാല്‍ സമര്‍ഥനായ കളിക്കാരനും, സാമര്‍ഥ്യമുള്ള വ്യക്തിയുമാണ് ഗെയ്ല്‍ എന്നും സച്ചിന്‍ പറഞ്ഞു.

sports news sachin tendulkkar
Advertisment