Advertisment

ഞാനായിരുന്നെങ്കില്‍ കോലിക്കും പാണ്ഡ്യക്കും 'മാന്‍ ഓഫ് ദ മാച്ച്' പങ്കിട്ടു നല്‍കുമായിരുന്നു. പാണ്ഡ്യയാണ് ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ ചുരുട്ടിക്കൂട്ടിയത് !

New Update

publive-image

Advertisment

നോട്ടിങ്ഹാം:  ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ താനാണ് പുരസ്‌കാരം നല്‍കുന്നതെങ്കില്‍ കോലിക്കും പാണ്ഡ്യക്കും 'മാന്‍ ഓഫ് ദ മാച്ച് 'പുരസ്‌കാരം പങ്കിട്ടു നല്‍കുമായിരുന്നുവെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ . 100MB app -ലൂടെ ആരാധകരുമായി നടത്തിയ തല്‍സമയ സംവാദത്തിലാണ് സച്ചിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

publive-image

രണ്ട് ഇന്നിങ്‌സിലും കോലി പുറത്തെടുത്ത പ്രകടനം നിര്‍ണായകമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ കോലിയുടെ 97 റണ്‍സ് ഇന്ത്യക്ക് ശക്തമായ അടിത്തറയൊരുക്കിയെങ്കില്‍ രണ്ടാം ഇന്നിങ്‌സിലെ 103 റണ്‍സ് ഇംഗ്ലണ്ടിന് അപ്രാപ്യമായ വിജയലക്ഷ്യം മുന്നോട്ടുവെക്കുന്നതിന് സഹായിച്ചു.

publive-image

അതേസമയം, ആദ്യ ഇന്നിങ്‌സില്‍ ആറു ഓവറില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദികിന്റെ പ്രകടനം വിസ്മരിക്കാനാകില്ല. ഫോമിലുള്ള ജോ റൂട്ടിനെയും ജോണി ബെയര്‍‌സ്റ്റോയെയും പോലുള്ള താരങ്ങളെയാണ് പാണ്ഡ്യ ആദ്യ ഇന്നിങ്‌സില്‍ പുറത്താക്കിയത്.

publive-image

അതുകൊണ്ടു കൂടിയാണ് ഇംഗ്ലണ്ടിനെ ആദ്യ ഇന്നിങ്‌സില്‍ 161 റണ്‍സിന് ചുരുട്ടിക്കൂട്ടാനായത്. രണ്ടാം ഇന്നിങ്‌സില്‍ അതിവേഗ അര്‍ദ്ധ സെഞ്ചുറിയിലൂടെ (52 പന്തില്‍ 52 റണ്‍സ്) ഇംഗ്ലണ്ടിനുള്ള വിജയലക്ഷ്യം 500-ന് മുകളിലെത്തിക്കുകയും ചെയ്തു - സച്ചിന്‍ വ്യക്തമാക്കി.

publive-image

മൂന്നാം ടെസ്റ്റില്‍ ഇന്ത്യ മികച്ച തിരിച്ചു വരവാണ് നടത്തിയത്. നിര്‍ണായകമായ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. നോട്ടിങ്ഹാമില്‍ വിരാട് കോലിയുടേയും ഹാര്‍ദിക് പാണ്ഡ്യയുടേയും പ്രകടനം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമാകുകയും ചെയ്തു. എന്നാല്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം വിരാട് കോലിക്കാണ് ലഭിച്ചത്.

sachin kohli
Advertisment