Advertisment

'പ്രാര്‍ത്ഥനകള്‍ നല്ലതാണ്, എന്നാല്‍ ഈ സാഹര്യത്തില്‍ കേരളത്തിന് വേണ്ടത് കൈത്താങ്ങാണ്..എല്ലാവരും കഴിയുന്ന സഹായം ചെയ്യുക; കേരളത്തിന്റെ കണ്ണീരൊപ്പാന്‍ ഇന്ത്യന്‍ ഇതിഹാസതാരം സച്ചിനും

New Update

ന്യൂഡല്‍ഹി: പ്രളയ ബാധിതയില്‍ മുങ്ങികിടക്കുന്ന കേരളത്തിന് കൈത്താങ്ങായി നിരവധി പ്രമുഖരും സാധാരണ ജനങ്ങളും രംഗത്തെത്തി. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും രംഗത്തെത്തിയിരിക്കുന്നു. കേരളത്തിനൊപ്പം എന്നും താന്‍ ഉണ്ടെന്ന് അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെറിയ സംഭാവനകള്‍ പോലും വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment

publive-image

'പ്രാര്‍ത്ഥനകള്‍ നല്ലതാണ്. പക്ഷേ ബുദ്ധിമുട്ടേറിയ ഈ സാഹചര്യത്തില്‍ നമ്മളെല്ലാവരും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണം. കേരളത്തിലെ ദുരിതത്തില്‍ ഇരകളായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നമ്മുടെ സഹായം ആവശ്യമാണ്. അതുകൊണ്ടുതന്നെ കേരളത്തിന്റെ കൂടെ നില്‍ക്കുക'. തന്റെ ട്വിറ്ററിലൂടെയാണ് സച്ചിന്‍ പിന്തുണ അറിയിച്ചത്.

നേരത്തെ ദുരിതമനുഭവിക്കുന്നവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് തമിഴിലെ സൂപ്പര്‍ താരങ്ങളായ സൂര്യയും സഹോദരന്‍ കാര്‍ത്തിയും 25 ലക്ഷമ സംഭാവന നല്‍കി . ഇവര്‍ക്ക് പുറമെ കമല്‍ഹാസന്‍, വിജയ് ടിവി എന്നിവരുടെ പിന്തുണയും കേരളത്തിന് ലഭിച്ചു. നടന്‍ മോഹന്‍ലാലും മമ്മൂട്ടിയും ദുല്‍ഖറും ദുരിതാശ്വാസത്തിനു 25 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. സിനിമാ മേഖലയിലേതുള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളത്തിനു സഹായ വാഗ്ദാനങ്ങള്‍ ലഭിക്കുന്നുണ്ട്. പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞു സഹായിക്കാന്‍ ഏവരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

Advertisment