Advertisment

ഐസ്‌ ഏജ്‌ യാഥാർത്ഥ്യമാകുന്നു, പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മാമത്തുകള്‍ തിരികെ വരുന്നു; 42000 വർഷങ്ങൾക്ക്‌ ശേഷം ജനിക്കുന്ന മാമത്തുകൾക്കായി വമ്പൻ സഫാരി പാർക്കും ഒരുങ്ങുന്നു !

New Update

നമ്മുടെ ഇന്നത്തെ ആനകളുടെ പൂര്‍വികര്‍ എന്നാണ് മാമത്തുകളെ വിശേഷിപ്പിക്കുന്നത്. മഞ്ഞുമൂടിക്കിടന്നിരുന്ന ആര്‍ടിക് പ്രദേശങ്ങളിലായിരുന്നു ഇവയുടെ വാസസ്ഥലം. വളഞ്ഞ നീളന്‍ കൊമ്പുകളും ശരീരം മുഴുവന്‍ രോമങ്ങളുമായിരുന്നു അവയ്ക്ക്. കണ്ടാല്‍ വലിയൊരു കമ്പളി പുതപ്പ് പുതച്ചിരിക്കും പൊലെയാണ് രൂപം.

Advertisment

publive-image

ആഫ്രിക്കന്‍ ആനയോളം വലുപ്പമുണ്ടായിരുന്നു മാമത്തുകള്‍ക്ക്. ഐസ് ഏജ് എന്ന ചിത്രത്തിലൂടെയാണ് ഇവയെപ്പറ്റി കൂടുതലായും ആളുകള്‍ അറിഞ്ഞത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ മാമത്തുകള്‍ സുപരിചിതരായി മാറുകയായിരുന്നു.

എന്നാല്‍ പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മാമത്തുകള്‍ക്ക് എങ്ങനെയാണ് വംശനാശം സംഭവിച്ചതെന്ന് ഇന്നും വ്യക്തമല്ല. മഞ്ഞിനടയില്‍ നിന്ന് ഒട്ടേറെ മാമത്തുകളുടെ ശരീരം ലഭിച്ചിട്ടുണ്ട്. മഞ്ഞിലായതുകൊണ്ടു തന്നെ ഇവയുടെ ശരീരം പൂര്‍ണമായും നശിക്കാതെ കിടക്കുകയായിരുന്നു.

മഞ്ഞിൽ പുതഞ്ഞ നിലയിൽ സൈബീരിയയിൽ നിന്ന് ഒരു മാമത്തിന്റെ മൃതശരീരം ഗവേഷകർക്കു ലഭിച്ചിരുന്നു. 42,000 വർഷം പഴക്കമുള്ളതായിരുന്നു അതിന്. ഇപ്പോഴിതാ അതിന്റെ ഡിഎൻഎ ഉപയോഗപ്പെടുത്തി ക്ലോണിങ് നടത്തി പുതിയൊരു മാമത്തിനു ജന്മം കൊടുക്കാനാണു ഹാവർഡ് സർവകലാശാലയിലെ ഗവേഷകരുടെ നീക്കം. ഇത്തരത്തില്‍ ജീൻ എഡിറ്റിങ് സംവിധാനത്തിലൂടെ അതിന്റെ ഡിഎന്‍എ ഉപയോഗിച്ച് ക്ലോണിങ് നടത്താനാണ് തീരുമാനം.

ഇതു ജനിച്ചാല്‍ മാമത്ത് കുഞ്ഞുങ്ങള്‍ക്കായി സൈബീരിയയില്‍ വമ്പന്‍ സഫാരി പാര്‍ക്കാണ് തയ്യാറാക്കുന്നത്. 20,000 ഹെക്ടർ വരുന്ന പ്രദേശത്ത് ഐസ് ഏജ് സഫാരി പാർക്ക് എന്നു പേരിട്ടായിരിക്കും മാമത്തുക്കള്‍ക്കായി വാസസ്ഥലം ഒരുക്കുന്നത്. ഒറ്റപ്പെട്ട ഇടത്തായിരിക്കും പാര്‍ക്കിന്റെ നിര്‍മ്മാണം.

സന്ദര്‍ശകര്‍ക്ക് പൊലും ഇവിടേക്ക് വിലക്ക് ഉണ്ടായിരിക്കും. മാമത്തുകല്‍ക്കായി ഒരു പ്രത്യേക തരം ആവാസവ്യവസ്ഥ തന്നെയാണ് നിര്‍മ്മിക്കുക. ഗവേഷകർ തന്നെ ലാബില്‍ നിര്‍മ്മിക്കുന്ന കൃത്രിമ ഗര്‍ഭപാത്രത്തിലാണ് കുഞ്ഞ് മാമത്തിനെ ജനിപ്പിക്കുക. പൂര്‍ണമായും പഴ തരം മാമത്തിനെയല്ല വികസിപ്പിക്കുന്നത്.

അവയില്‍ നിന്ന് വ്യത്യസ്ഥമായി ഏഷ്യൻ ആനയും മാമത്തും ചേർന്നൊരു പുതിയ തരം ആനയ്ക്കാണ് ഗവേഷകര്‍ ജീവന്‍ നല്‍കുക. ഏഷ്യന്‍ ആനകളുമായിട്ടാണ് മാമത്തുകള്‍ക്ക് കൂടുതല്‍ സാമ്യം. അതേ സമയം ആഫ്രിക്കന്‍ ആനകളോളം തന്നെ ഇവയ്ക്ക് വലുപ്പമുണ്ടായിരുന്നു.

ഡിഎന്‍എയുടെ ‘കട്ട് ആൻഡ് പേസ്റ്റ്’ സംവിധാനമാണ് ആധുനിക യുഗത്തില്‍ മാമത്തുകള്‍ക്ക് ജീവന്‍ നല്‍കാന്‍ ഉപയോഗിക്കുന്നത്. കോടികള്‍ ചിലവു വരുന്ന ഈ പരീക്ഷണത്തിന് പീറ്റര്‍ തീല്‍ എന്ന കോടീശ്വരനാണ് പണം മുടക്കുന്നത്.

mamath safari park
Advertisment