Advertisment

അവനെ ക്രൂശിക്കുക...അവനെ ക്രൂശിക്കുക....

New Update

സൈജു മുളകുപാടം

Advertisment

കർത്താവേ ഞങ്ങൾ തിരക്കിലാണ് ഒരു കുഞ്ഞാടിൻറെ രക്തത്തിനായി ഞങ്ങൾ ദാഹിക്കുന്നു...മാനുഷികമായ തെറ്റുകൾ ഏറ്റുപറഞ്ഞിട്ടും ഞങ്ങൾ വീണ്ടും ആ കൈകാലുകൾ വലിച്ചുനീട്ടി അതിൽ ഇരുമ്പാണികൾ അടിച്ചുകയറ്റുകയാണ്. ഭൗതികത ഇന്നുഞങ്ങളെ വഴിതെറ്റിക്കുന്നു. അധികാരം ഞങ്ങൾക്കിന്നൊരു ആവേശമാണ് സുവിശേഷം ആകുകയും ഏകുകയും ചെയ്യേണ്ടവരായ ഞങ്ങൾ ഇന്ന് എതിർസാക്ഷ്യം നൽകുന്നവരായി. നന്മയുടെ വിളനിലമാകേണ്ടുന്ന ഇടങ്ങൾ ഞങ്ങൾ ഇന്ന് കച്ചവട കേന്ദ്രമാക്കുന്നു. ശുശ്രൂഷ പൗരോഹിത്യത്തിലേക്ക് വിളിക്കപ്പെട്ടവർ, സുവിശേഷം പ്രസംഗിക്കേണ്ടവർ ഇന്ന് വെല്ലുവിളിയുടെ സ്വരവുമായി തെരുവിൽ ഉച്ചഭാഷിണിയായി മാറുന്നു ബഹുമാനം ചൊരിയേണ്ടിടത്ത് അപമാനം നൽകി ഞങ്ങൾ "ദുർ"മാതൃക ആകുന്നു.

publive-image

വിധേയപ്പെട്ടും ഐക്യപ്പെട്ടും കഴിയേണ്ടവർ കുഞ്ഞാടിനുപകരം ബറാബാസിനായി സ്വരം ഉയർത്തുന്നു. ഭവനത്തിൽ അപ്പനുപറ്റിയ വീഴ്ച, അത് ഏറ്റുപറഞ്ഞിട്ടും മക്കളായ ഞങ്ങൾ പുരമുകളിൽ കയറിനിന്ന് പൊതുമദ്ധ്യത്തിൽ അപ്പനെ അവഹേളനാ പാത്രമാക്കുന്നു.സ്നേഹവും ക്ഷമയും ശീലിയ്ക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടവർ സ്നേഹരാഹിത്യത്തിൻറെയും അക്ഷമകാട്ടി വിധ്വേഷം പരത്തുന്നതിൻറെയും തിരക്കിലാണ്...

വെടിപ്പാക്കപ്പെട്ട ഹൃദയത്തോടും നിർമ്മല മനഃസാക്ഷിയോടുംകൂടി അതിവിശുദ്ധ സ്ഥലമായ മദ്ബഹയിൽ പ്രവേശിച്ച് ശുശ്രൂഷ ചെയ്യേണ്ടവർ തങ്ങളുടെ നാവിൻറെ "മൂർച്ച" കൂട്ടുവാനുള്ള തിരക്കിലാണ്...

വിശുദ്ധ ഗ്രന്ഥത്തിൽ എവിടെയോ വായിച്ചത് ഓർക്കുന്നു

"ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങൾ സ്നേഹിക്കരുത്, ആരെങ്കിലും ലോകത്തെ സ്നേഹിച്ചാൽ പിതാവിൻറെ സ്നേഹം അവനിൽ ഉണ്ടായിരിക്കുകയില്ല, എന്തെന്നാൽ ജഡത്തിൻറെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിൻറെ അഹന്ത ഇങ്ങനെ ലോകത്തിലുള്ള ഒന്നും ദൈവത്തിൻറെതല്ല.പ്രത്യുത ലോകത്തിൻറെതാണ്. ലോകവും അതിൻറെ മോഹങ്ങളും കടന്നുപോകുന്നു എന്നാൽ ദൈവഹിതം പ്രവർത്തിക്കുന്നവനാകട്ടെ എന്നേക്കും നിലനിൽക്കുന്നു"

"പ്രിയപ്പെട്ടവരേ നമുക്ക് പരസ്പരം സ്നേഹിക്കാം എന്തെന്നാൽ സ്നേഹം ദൈവത്തിൽനിന്നുള്ളതാണ്. സ്നേഹിക്കുന്ന ഏവനും ദൈവത്തിൽനിന്നും ജനിച്ചവനാണ്; അവൻ ദൈവത്തെ അറിയുകയും ചെയ്യുന്നു.സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല കാരണം ദൈവം സ്നേഹമാണ്"

"പരീക്ഷകൾ ക്ഷമയോടെ സഹിക്കുന്നവൻ ഭാഗ്യവാൻ. എന്തെന്നാൽ അവൻ പരീക്ഷകളെ അതിജീവിച്ച് കഴിയുമ്പോൾ തന്നെ സ്നേഹിക്കുന്നവർക്ക് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ജീവൻറെ കിരീടം അവന് ലഭിക്കും"

കർത്തവേ അങ്ങയുടെ മണവാട്ടിയായ സഭയെ അങ്ങുതന്നെ കാക്കേണമേ.......

kuwait
Advertisment