Advertisment

കുന്നുകര ഗ്രാമത്തിലെ പ്രളയ ദുരിത ബാധിതര്‍ക്കായി ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗിന്‍റെ എം.പി ഫണ്ടിൽ നിന്നും ഒരു കോടി അനുവദിച്ചു

New Update

publive-image

Advertisment

കൊച്ചി : ആം ആദ്മി പാർട്ടി എം.പി ശ്രി സഞ്ജയ് സിംഗ് തന്റെ എം.പി ഫണ്ടിൽ നിന്നും ഒരു കോടി രൂപ പ്രളയ ദുരന്തത്തിനിരയായ എറണാകുളം ജില്ലയിലെ കുന്നുകര ഗ്രാമത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകും.

ഡൽഹി സർക്കാരിന്റെ വിഹിതമായി 10 കോടി രൂപയും, കേരള ജനതയുടെ ദുരിതങ്ങൾ അവിടെയുള്ള ജനങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നതിനായി പത്ര പരസ്യം നൽകുകയും അതുവഴി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ ആഹ്വാനവും ചെയ്തിരുന്നു.

എംഎൽഎമാരും എംപിമാരും ഒരു മാസത്തെ ശമ്പളവും സർക്കാർ ജീവനക്കാരോട് രണ്ടുദിവസത്തെ ശമ്പളവും സംഭാവന നൽകുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള സോംനാഥ് ഭാരതി എംഎൽഎ അടിയന്തരസാഹചര്യം കണക്കിലെടുത്ത് അവശ്യസാധനങ്ങൾ വിമാനമാർഗം തിരുവനന്തപുരത്ത് എത്തിക്കുകയും അത് ഏറ്റവും ദുരിതം അനുഭവിക്കുന്ന ചെങ്ങന്നൂർ മണ്ഡലത്തിലെ നിവാസികൾക്ക് കൈമാറുന്നതിനായി അവിടെ എത്തുകയും ചെയ്തിട്ടുണ്ട്.

ഡൽഹി ജങ്ക്പുര മണ്ഡലത്തിലെ എംഎൽഎ ശ്രീ പ്രവീൺകുമാർ എംഎൽഎ ഫണ്ടിൽനിന്നും ഒരു കോടി രൂപ നൽകിയിട്ടുണ്ട്.

കൂടാതെ കേരളത്തിലെ ഒരു പ്രദേശം ദത്തെടുത്ത് പ്രവർത്തനങ്ങൾ നടത്തുവാനാണ് എംപി ഫണ്ട് വിനിയോഗിക്കാനുള്ള സഞ്ജയ് സിംഗ് എംപിയുടെ തീരുമാനം. ഇതുവഴി കേരളത്തിലെ ഒരു മാതൃകാ ഗ്രാമമായി കുന്നുകര പ്രദേശത്തെ മാറ്റുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇന്ത്യാമഹാരാജ്യത്തെ എല്ലാ എം.പി മാരും എംഎൽഎമാരും ഈ മാതൃക പിന്തുടരുമെന്നു എഎപി അഭ്യര്‍ഥിച്ചു .

flood aap
Advertisment