Advertisment

പലിശക്കാരില്‍ നിന്ന് വാങ്ങിയ വായ്പ തിരിച്ചടക്കാന്‍ കഴിയാതെ ദമ്മാമില്‍ കുടുങ്ങിയ മലയാളി കുടുംബത്തിന് മോചനം ; ബ്ലേഡുകാര്‍ നല്‍കിയ കേസ് നിലനില്‍ക്കുന്നതിനാല്‍ ഗൃഹനാഥന് മടങ്ങാനാകില്ല

author-image
ഗള്‍ഫ് ഡസ്ക്
New Update

ദമ്മാം: മൂന്നു വര്‍ഷമായി പലിശക്കാരില്‍ നിന്ന് വാങ്ങിയ വായ്പ തിരിച്ചടക്കാന്‍ കഴിയാതെ സൗദിയിലെ ദമ്മാമില്‍ ദുരിത ജീവിതം കഴിക്കുകയായിരുന്ന മലയാളി കുടുംബം നാട്ടിലേക്ക് തിരിച്ചു. തൃശ്ശൂര്‍ സ്വദേശി സജീവന്റെ കുടുംബമാണ് എക്‌സിറ്റ് നേടി നാട്ടിലേക്ക് തിരിച്ചത്. ദമ്മാമില്‍ സോഫ കടയില്‍ ജോലി ചെയ്യുകയായിരുന്നു സജീവന്‍. എന്നാല്‍ കുടുംബത്തോടൊപ്പം നാട്ടിലേക്ക് വരാന്‍ ഗൃഹനാഥനായ സജീവന് പറ്റില്ല . സജീവിനെതിരെ ബ്ലേഡുകാര്‍ നല്‍കിയ കേസ് നിലനില്‍ക്കുന്നു.

Advertisment

publive-image

ബ്ലേഡുകാരില്‍ നിന്നും പണം പലിശക്കെടുത്താണ് സജീവ് സോഫ കട നടത്തിയത്. ഇതിനിടയില്‍ കട ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം കത്തി നശിച്ചു. കട വീണ്ടും തുറന്നെങ്കിലും ബ്ലേഡ്കാര്‍ തിരിച്ചടവ് മുടങ്ങിയതോടെ കടയില്‍ വന്നു പ്രശ്‌നമുണ്ടാക്കി. ഇത് കട അടച്ചിടുന്നതിലേക്കും ജോലി നഷ്ടപെടാനും കാരണമായി. ഇതോടെ സ്‌പോണ്‍സര്‍ വേണുവിനെ ഹുറൂബ് അഥവാ ഒളിച്ചോട്ടച്ചക്കാരനാക്കി. ബ്ലേഡ്കാരില്‍ ഒരാള്‍ കോടതിയില്‍ കേസും നല്‍കി. ഈ കുടുംബത്തിന്റെ വാര്‍ത്ത പുറംലോകമറിഞ്ഞതോടെ എംബസിയുടെയും പ്രവിശ്യയിലെ സന്നദ്ധ സംഘടനകളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും കൂട്ടായ ഇടപെടലുണ്ടായി.

രണ്ട് ലക്ഷത്തോളം റിയാലിന്റെ കടമാണ് സജീവിനുള്ളത്. ഇതില്‍ ഒരു ലക്ഷം റിയാല്‍ ബ്ലേഡുകാരില്‍ നിന്നും വാങ്ങിയതാണ്. സ്‌പോണ്‍സര്‍ ഒളിച്ചോട്ടത്തില്‍പ്പെടുത്തിയതിനാല്‍ താമസരേഖയും നിലവില്‍ ഇല്ല. സുമനസ്സുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്താല്‍ തന്റെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്ത് എത്രയും വേഗം നാടണയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സജീവ് ഇപ്പോള്‍.

Advertisment