Advertisment

തോമസ് ചാണ്ടിയുടെ മണ്ഡലമായ കുട്ടനാട് സിപിഐഎം ഏറ്റെടുക്കും; സീറ്റ് വിട്ടുകൊടുത്തത് മണ്ടത്തരമായിപ്പോയെന്ന് ജില്ലാ സെക്രട്ടറി

New Update

ആലപ്പുഴ: തോമസ് ചാണ്ടിയെ തള്ളി സിപിഐഎം. തോമസ് ചാണ്ടിയുടെ മണ്ഡലമായ കുട്ടനാട് സിപിഐഎം ഏറ്റെടുക്കും. സീറ്റ് വിട്ടുകൊടുത്തത് മണ്ടത്തരമായിപ്പോയെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പറഞ്ഞു. പാര്‍ട്ടിക്ക് ഏറെ വൈകാരിക ബന്ധമുള്ള സ്ഥലമാണ് കുട്ടനാടെന്ന് സജി ചെറിയാന്‍ പറഞ്ഞു.

Advertisment

അതേസമയം കായൽ കൈയേറ്റ കേസിൽ മുൻ മന്ത്രി തോമസ് ചാണ്ടി നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ബെഞ്ച് മാറ്റം സംബന്ധിച്ച് തോമസ് ചാണ്ടി നൽകിയ കത്ത് പരിശോധിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി തീരുമാനം.

publive-image

ആർ.കെ. അഗർവാൾ, എ.എം.സപ്രേ എന്നിവരുടെ ബെഞ്ചിൽ നിന്നു കേസ് മാറ്റണമെന്ന ആവശ്യം ബുധനാഴ്ചയാണ് തോമസ് ചാണ്ടി പിൻവലിച്ചത്. അഗർവാൾ, സപ്രേ എന്നിവർ അടങ്ങുന്ന ബെഞ്ചിന് മുന്നിൽ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് തോമസ് ചാണ്ടിയുടെ അഭിഭാഷകനായ വിവേക് തൻകയാണ് നേരത്തെ സുപ്രീം കോടതിയിൽ നോട്ടീസ് നൽകിയത്. വിവേക് തൻകയ്ക്കു പകരം മറ്റൊരു മുതിർന്ന അഭിഭാഷകനെ ചുമതലപ്പെടുത്തിയതായും തോമസ് ചാണ്ടി ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.

കായൽ കൈയേറ്റ കേസിൽ കേരള ഹൈക്കോടതിയുടെ പരാമർശങ്ങളും കളക്ടറുടെ റിപ്പോർട്ടിലെ തുടർനടപടികളും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹർജി നൽകിയിരിക്കുന്നത്.

Thomas chandi
Advertisment