Advertisment

പാലം പണിയാന്‍ വേണ്ടി ആയിരക്കണക്കിന് വാഹനങ്ങള്‍ പോകുന്ന പാനൂര്‍-പാറാട് റോഡ് അടച്ചിട്ട് ഒരു വര്‍ഷം തികയുന്നു; ജനം ദുരിതത്തില്‍; മന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരെ കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി കെ.പി. സാജു

New Update

കണ്ണൂര്‍: പാനൂർ-പാറാട് റോഡിൽ കുന്നോത്ത്പറമ്പ് പഞ്ചായത്ത് ഓഫീസിന് സമീപം ആയിരക്കണക്കിന് വാഹനങ്ങൾ പോകുന്ന റോഡിന് കുറുകെ പാലം പണിയാൻ വേണ്ടി റോഡ് അടച്ചിട്ട് ഒരു വർഷം തികയാറാകുന്നു. പാനൂരിൻ്റെ കിഴക്കൻ മേഖലയിലെ ജനങ്ങൾ പല ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന റോഡാണ് അടഞ്ഞുകിടക്കുന്നത്. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി കെ.പി. സാജു.

Advertisment

publive-image

കെ.പി. സാജു ഫേസ്ബുക്കില്‍ കുറിച്ചത്‌...

ആസനത്തിൽ ആല് മുളച്ചാൽ അതും അഭിമാനമാണെന്ന് കരുതുന്നവരുടെ ലോകം..

പാനൂർ-പാറാട് റോഡിൽ കുന്നോത്ത്പറമ്പ് പഞ്ചായത്ത് ഓഫീസിന് സമീപം ആയിരക്കണക്കിന് വാഹനങ്ങൾ പോകുന്ന റോഡിന് കുറുകെ പാലം പണിയാൻ വേണ്ടി റോഡ് അടച്ചിട്ട് ഒരു വർഷം തികയാറാകുന്നു. കേവലം ചെറിയൊരു ഓവുപാലത്തിൻ്റെ വലുപ്പം മാത്രം..

പാനൂരിൻ്റെ കിഴക്കൻ മേഖലയിലെ ജനങ്ങൾ പല ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന റോഡാണ് അടഞ്ഞുകിടക്കുന്നത്. പണി ത്വരിതപ്പെടുത്താൻ ഉത്തരവാദിത്തപ്പെട്ടവർ ആരുമില്ല..

തെരഞ്ഞെടുപ്പ് അടുത്തതോടെ കഴിഞ്ഞ കുറെ കാലമായി നാട്ടിലിറങ്ങാത്ത മന്ത്രി ശൈലജ ടീച്ചർ നാട്ടിലിറങ്ങിയിട്ടുണ്ട്.

കുടുംബയോഗങ്ങളിൽ പ്രസംഗിക്കുമ്പോൾ നട്ടെല്ലുള്ള ആരെങ്കിലും കൂട്ടത്തിലുണ്ടെങ്കിൽ പാലത്തിൻ്റെ കാര്യം പറയണം. ഈ നാടിൻ്റെ പ്രയാസം ശ്രദ്ധയിൽ പെടുത്തണം. നാട് നോക്കാനറിയില്ലെങ്കിൽ പുറത്ത് പോകാൻ പറയണം.

Advertisment