Advertisment

ഉമിനീര്‍ സാംപിള്‍ കിറ്റിലേക്ക് ഇട്ടാല്‍ ഒരു മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ; നിര്‍ണായക മുന്നേറ്റവുമായി ഗവേഷകര്‍

New Update

ഡല്‍ഹി : ഉമിനീരില്‍ നിന്ന് കോവിഡ് ബാധ അറിയാനുള്ള പരിശോധനാ കിറ്റ് വികസിപ്പിച്ചു. ജാമിയ മിലിയ ഇസ്ലാമിയയിലെ ഗവേഷകരാണ് കിറ്റ് വികസിപ്പിച്ചെടുത്തത്. ഒരു മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കുമെന്ന് സര്‍വ്വകലാശാല പറയുന്നു.

Advertisment

publive-image

ഒരാള്‍ക്ക് അവരുടെ ഉമിനീര്‍ സാംപിള്‍ കിറ്റിലേക്ക് ഇട്ടാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഫലമറിയാന്‍ കഴിയും. ആപ്ലിക്കേഷന്‍ വഴി പരിശോധനാ ഫലം വ്യക്തിയെ അറിയിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കി. MI-SEHAT(മൊബൈല്‍ ഇന്റഗ്രേറ്റഡ് സെന്‍സിറ്റീവ് എസ്റ്റിമേറ്റ് ആന്റ് ഹൈസ്‌പെസിഫിറ്റി ആപ്ലിക്കേഷന്‍ ടെസ്റ്റ്) എന്നാണ് പുതിയ സാങ്കേതിക വിദ്യയുടെ പേര്.

ജെഎംഐയിലെ മള്‍ട്ടിഡിസിപ്ലിനറി സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്റ് സ്റ്റഡീസിലെ (എംസിആര്‍എസ്)  ശാസ്ത്രജ്ഞരുടെ സംഘവും മറ്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധരും ചേര്‍ന്നാണ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. കിറ്റിന്റെ പ്രവര്‍ത്തനം വീട്ടില്‍ തന്നെ കോവിഡ് പരിശോധന നടത്താന്‍ വഴിയൊരുക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു.

പുതിയ സാങ്കേതികവിദ്യ വീടുകളിലെ പരിശോധനയെ പ്രോല്‍സാഹിപ്പിക്കുമെന്നും അതിനാല്‍ കൊവിഡ് രോഗികളുടെ വീടിനു പുറത്തുള്ള ഇടപെടലും ചലനവും നിയന്ത്രിക്കാമെന്നും ജെഎംഐ വൈസ് ചാന്‍സലര്‍ പ്രഫ. നജ്മാ അക്തര്‍ പറഞ്ഞു.

covid test Saliva
Advertisment