Advertisment

എന്‍റെ നഗ്നത കാണേണ്ടെങ്കില്‍ കടക്ക് പുറത്ത് - തുറന്നടിച്ച്‌ സല്‍മാന്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സല്‍മാന്‍ ഖാന്‍ ഷര്‍ട്ടിടാതെ അഭിനയിക്കുന്നത് ബോളിവുഡില്‍ ചര്‍ച്ചയാണ് . തന്‍റെ ആരോഗ്യമുള്ള ശരീരം മറ്റുള്ളവര്‍ കാണട്ടെ എന്നതാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്‍റെ നിലപാട്.

' നല്ല ശരീരം ഒരു സമ്പാദ്യമാണെന്ന് തിരിച്ചറിഞ്ഞ വ്യക്തിയാണ് ഞാന്‍. സിനിമയ്ക്കുവേണ്ടി ഞാന്‍ ഷര്‍ട്ട് അഴിക്കും. നമുക്ക് നല്ല ആരോഗ്യമുള്ള ശരീരം ഉണ്ടെങ്കില്‍ അത് കാണിക്കുന്നതില്‍ എന്താണ് തെറ്റ്.

വീട്ടില്‍ ഞാന്‍ ഷര്‍ട്ട് ഇടാറില്ല. ഒരു ഷോര്‍ട്ട്‌സ് മാത്രമേ ധരിക്കൂ. ഞാന്‍ വണ്ടി ഓടിക്കുമ്പോഴും റോഡിലൂടെ നടക്കുമ്പോഴെല്ലാം ചൂടു ഉണ്ടെങ്കില്‍ ഷര്‍ട്ട് ഇടും. മറ്റുള്ളവര്‍ എന്താണ് പറയുന്നത് എന്ന് ഞാന്‍ നോക്കാറില്ല.

ഷര്‍ട്ടില്ലാത്തതിന് എന്നെ വിമര്‍ശിക്കുന്നവരോട് ഒരു മറുപടിയേയുള്ളൂ. കടക്കൂ പുറത്ത്. നിങ്ങള്‍ എന്റെ സിനിമ കാണേണ്ട - ഇതാണ് വിമര്‍ശകര്‍ക്ക് സല്‍മാന്‍റെ മറുപടി.

indian cinema
Advertisment