Advertisment

ഓസ്‌ട്രേലിയന്‍ കോടതിയുടെ വിധിയില്‍ സന്തോഷമെന്ന് സാമിന്റെ അച്ഛന്‍ ;പ്രതികളെ ശിക്ഷിച്ചതില്‍ സന്തോഷം; പ്രതികള്‍ക്കുള്ള ശിക്ഷ കുറഞ്ഞു പോയി

New Update

കൊല്ലം: സാം എബ്രഹാം വധക്കസില്‍ ഓസ്‌ട്രേലിയന്‍ കോടതിയുടെ വിധിയില്‍ സന്തോഷമെന്ന് സാമിന്റെ അച്ഛന്‍ മാത്യൂസ്. സാധാരണ മരണം എന്ന് കരുതിയതിനെ കൊലപാതകമെന്ന് തെളിയിച്ചു. പ്രതികള്‍ക്കുള്ള ശിക്ഷ കുറഞ്ഞു പോയെന്ന് മാത്യൂസ് പറഞ്ഞു.

Advertisment

സാം അബ്രഹാമിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സോഫിയയ്ക്ക് 22 വര്‍ഷവും കാമുകന്‍ അരുണിന് 27 വര്‍ഷവുമാണ് ഓസ്ട്രേലിയന്‍ സുപ്രീകോടതി തടവ് വിധിച്ചത്. സാമിനെ സയനൈഡ് നല്‍കി കൊന്നു എന്ന അരുണിന്റെ കുറ്റസമ്മതമൊഴിയുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു വിധി. ഇരുവരും കുറ്റക്കാരാണെന്ന് കേസില്‍ വാദം കേട്ട ജൂറി നേരത്തേ വിധിച്ചിരുന്നു.

publive-image

2015 ഒക്ടോബര്‍ 14നായിരുന്നു കൊല്ലം പുനലൂര്‍ സ്വദേശിയായ സാം എബ്രഹാമിനെ(34) മെല്‍ബണ്‍ എപ്പിംഗിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തനിക്കും ആറു വയസുള്ള മകനുമൊപ്പം ഉറങ്ങിക്കിടന്ന സാമിനെ രാവിലെ മരിച്ച നിലയില്‍ കാണുകയായിരുന്നു എന്നാണ് സോഫിയ ബന്ധുക്കളെയും പൊലീസിനെയും അറിയിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ മാസങ്ങള്‍ നീണ്ട രഹസ്യാന്വേഷണത്തിലൂടെയാണ് സോഫിയയുടെയും അരുണിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

27 വര്‍ഷം ജയില്‍ശിക്ഷക്ക് വിധിച്ച അരുണിന് 23 വര്‍ഷം കഴിയാതെ പരോള്‍ ലഭിക്കില്ല. സോഫിയയ്ക്ക് പരോള്‍ ലഭിക്കാന്‍ 18 വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു. ഒമ്ബതു വയസുള്ള മകനെ കണക്കിലെടുത്ത് ശിക്ഷ കുറച്ചു നല്‍കണമെന്ന് സോഫിയ അഭ്യര്‍ത്ഥിച്ചെങ്കിലും ആവശ്യം കോടതി തള്ളുകയായിരുന്നു. മകന്‍ ഇപ്പോള്‍ സോഫിയയുടെ സഹോദരിക്കൊപ്പമാണ് എന്ന കാര്യം പരാമര്‍ശിച്ച കോടതി സോഫിയയുടെ അറിവില്ലാതെ സാം കൊല്ലപ്പെടില്ലായിരുന്നു എന്നും നിരീക്ഷിച്ചു.

Advertisment