Advertisment

സ്വിസ് മലയാളീസ് വിന്‍റര്‍ത്തൂറി ന്‍റെ നൃത്ത സംഗീത സംഗമത്തിനു ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

author-image
ഷിജി ചീരംവേലില്‍
Updated On
New Update

 

Advertisment

സൂറിക്ക്:  സ്വിസ് മലയാളീസ് വിന്റര്‍ത്തൂറിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനസമാഹരണത്തിനായി നടത്തുന്ന നൃത്ത സംഗീത സംഗമം ഏപ്രില്‍ 7 ന് സൂറിക്കില്‍ നടക്കും. ഇതിന് വേണ്ട  ഒരുക്കങ്ങള്‍  പൂര്‍ത്തിയായതായി  ഭാരവാഹികള്‍  അറിയിച്ചു .

 

നൃത്ത സംഗീത സംഗമത്തിന് നേതൃത്വം നല്‍കുന്നത് അനുഗ്രഹീത കലാകാരന്മാരായ ഫാ. വില്‍സണ്‍ മേച്ചെരില്‍, കലാഭവന്‍ നൈസ് എന്നിവരാണ്.

സ്വിസ് മലയാളികള്‍ക്കായി സംഘടനയൊരുക്കുന്ന വിഷു, ഈസ്റ്റര്‍ സമ്മാനമായ നൃത്ത സംഗീത വിസ്മയം ഏപ്രില്‍ 7 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഫെറാള്‍ട്ടോറില്‍ വച്ച് നടക്കും.

നാളിതുവരെ സംഘടന നടത്തിവന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കിവന്ന എല്ലാ മലയാളികളെയും നന്ദിയോടെ സ്മരിക്കുന്നുവെന്നും തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നുവെന്നും ഈ വര്‍ഷത്തെ പരിപാടികളിലേക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായും,  എല്ലാ  കാര്യങ്ങളും  ക്രമീകരിച്ചതായും  ,  ഭാരവാഹികളായ സെബാസ്റ്റ്യന്‍ പാറയ്ക്കല്‍, മാര്‍ട്ടിന്‍ പുതിയേടത്ത്, റോയി പറങ്കിമാലില്‍, ബിജു പാറത്തലയ്ക്കല്‍, ബിജോയ്‌ പുതിയേടം എന്നിവര്‍ അറിയിച്ചു.

Advertisment