Advertisment

ദുരിതാശ്വാസത്തിനു പണം കണ്ടത്തേണ്ടത് ആവശ്യം തന്നെ ; എന്നാല്‍ അത് സ്റ്റേജ് കലാകാരന്മാരുടെ മാത്രം വയറ്റത്ത് അടിച്ച് കൊണ്ട് ആകരുത് ; ഒരുപോലെ വിശന്ന് ഇരിക്കുന്ന രണ്ടു പേരില്‍ ഒരാളുടെ പാത്രത്തിലെ ഭക്ഷണം മുഴുവന്‍ എടുത്ത് ആണോ മറ്റൊരാളുടെ വിശപ്പ് മാറ്റേണ്ടത്? ;വൈറലായി മജീഷ്യന്‍ സാമ്രാജിന്റെ കുറിപ്പ്

New Update

മജിഷ്യന്‍ സാമ്രാജ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മഹാപ്രളയത്തിന് ശേഷം അതിജീവനത്തിലേക്ക് നടക്കുകയാണ് കേരളം. വിവിധ മേഖലകളില്‍ നിന്ന് നിരവധി സഹായങ്ങള്‍ പ്രളയ മേഖലയിലേക്ക് എത്തുന്നുണ്ടെങ്കിലും ചില പ്രത്യേക വിഭാഗക്കാര്‍ ഇപ്പോഴും അവഗണനയിലാണ്.

Advertisment

സ്റ്റേജ് കലാകാരന്മാര്‍ക്കും സ്റ്റേജ് കലാരൂപങ്ങള്‍ക്കും അനുബന്ധ പ്രവര്‍ത്തകര്‍ക്കും പ്രഖ്യാപിത /അപ്രഖ്യാപിത വിലക്കുകള്‍ ഉള്ളതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്. തൊഴിലില്ലായ്മ ഇവരുടെ ജീവിതം ദുഷ്‌കരമാക്കുന്നതായും പറയപ്പെടുന്നെന്നാണ് സാമ്രാജ് ചൂണ്ടികാണിക്കുന്നത്.

publive-image

സാമ്രാജ് എഴുതിയ കുറിപ്പ് ഇങ്ങനെ:

കലാകുടുംബത്തിലെ പ്രിയ സുഹൃത്തുക്കളേ, ഞാന്‍ മജീഷ്യന്‍ സാമ്രാജ്

ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭീകരമായ പ്രളയ ദുരന്തങ്ങളില്‍ ഒന്ന് കേരളം ഏറ്റുവാങ്ങിയിരിക്കുകയാണ്. പാടത്ത് പണിയെടുക്കുന്ന കര്‍ഷകന്‍ മുതല്‍ കോടികള്‍ കൊണ്ട് അമ്മാനമാടുന്ന ബിസിനസ്സുകാര്‍ വരെ ഈ ദുരന്തം ഏറ്റുവാങ്ങി. ഉത്സവ പറമ്പുകളിലേയും പള്ളി മൈതാനങ്ങളിലേയും ഫൈന്‍ ആര്‍ട്‌സ് ക്ലബ്ബ് ഓഡിറ്റോറിയങ്ങളിലേയും എന്തിനേറെ തെരുവുകളെ പ്രകമ്പനം കൊള്ളിക്കുന്ന കലാകാരന്മാര്‍ വരെ ഈ ദുരന്തത്തിന്റെ ഇരകള്‍ ആണ്.

പക്ഷേ ഈ സ്റ്റേജ് കലാകാരന്മാരും തെരുവ് കലാകാരന്മാരും ഒന്നും കോടീശ്വരന്‍മാര്‍ അല്ല. ഒരു നേരത്തെ അന്നത്തിനുവേണ്ടിയും നിര്‍ധനമായ കുടുംബം പുലര്‍ത്താന്‍ വേണ്ടിയും കലയോടുള്ള അടങ്ങാത്ത ആവശത്തിലും രാവുകളെ പകലുകളാക്കുന്ന പാവം മനുഷ്യര്‍ ആണ്. വേദിയില്‍ പല വേഷങ്ങള്‍ അവര്‍ അണിയും,പക്ഷേ ജീവിതത്തില്‍ എന്നും ഒരു വേഷം മാത്രമേ അവനുള്ളു ... ഒരു നിസ്സഹായന്റെ വേഷം.

പ്രളയ ദുരന്തത്തില്‍ നിന്നും എല്ലാ മേഖലയും തിരിച്ചുവരവിന്റെ പാതയില്‍ ആണ്. സ്‌കൂള്‍ തുറന്നു, വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു, നിര്‍മ്മാണ മേഖല ഉണര്‍ന്നു, കൃഷി പുന:രാരംഭിച്ചു, ആരാധാനാലയങ്ങള്‍ പൂര്‍വ്വ സ്ഥിതിയില്‍ ആയി. വിനോദ മേഖലകളായ സിനിമാ തിയറ്ററുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, മൃഗശാലകള്‍, ഷോപ്പിംഗ് മാളുകള്‍, മള്‍ട്ടി പ്ലക്‌സുകള്‍ എല്ലാം പ്രവര്‍ത്തനം ആരംഭിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയറ്ററുകള്‍ പോലും തുറന്നു. ടൂറിസവുമായി ബന്ധപെട്ട സര്‍ക്കാര്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നു. ഠഢ പരിപാടികള്‍ മുടക്കം കൂടാതെ നടക്കുന്നു. എന്നാല്‍ സ്റ്റേജ് കലാകാരന്മാര്‍ക്കും സ്റ്റേജ് കലാരൂപങ്ങള്‍ക്കും അനുബന്ധ പ്രവര്‍ത്തകര്‍ക്കും പ്രഖ്യാപിത / അപ്രഖ്യാപിത വിലക്കുകള്‍ ഉണ്ടായിരിക്കുക ആണ്. നിരോധനം വന്നിരിക്കുകയാണ്.

ദുരിതാശ്വാസത്തിനും പുനര്‍ നിര്‍മ്മാണത്തിനും പണം കണ്ടത്തേണ്ടത് ആവശ്യം തന്നെ ആണ്. എന്നാല്‍ അത് സ്റ്റേജ് കലാകാരന്മാരുടെ മാത്രം വയറ്റത്ത് അടിച്ച് കൊണ്ട് ആ കരുത്. ഒരുപോലെ വിശന്ന് ഇരിക്കുന്ന രണ്ടു പേരില്‍ ഒരാളുടെ പാത്രത്തിലെ ഭക്ഷണം മുഴുവന്‍ എടുത്ത് ആണോ മറ്റൊരാളുടെ വിശപ്പ് മാറ്റേണ്ടത്?

സ്റ്റേജ് കലാകാരന്മാരുടെ ഈ ദുരിതത്തിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കുന്നതിനായ് തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നില്‍ ഒരു മാന്ത്രിക കലാസൃഷ്ടി അവതരിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നു. സെപ്തംബര്‍ 12 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന ഈ വിസ്മയ കൂട്ടായ്മയില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അഭിവാദ്യം അര്‍പ്പിക്കും. തുടര്‍ന്ന് പ്രളയ ദുരന്തത്തിന്റെ അനന്തരഫലമായി, തൊഴില്‍ നഷ്ടം ഉണ്ടായി സ്റ്റേജ് കലാകാരന്മാര്‍ ദുരിത കയത്തിലേക്ക് മുങ്ങി താഴുന്നതിന്റെ പ്രതീകാത്മകമായി മജീഷ്യന്‍ സാമ്രാജ് മാന്ത്രിക ആവിഷ്‌കാരം നടത്തുന്നു.

ഈ പരിപാടിയോടനുബന്ധിച്ച് കലാരംഗത്തെ വിവിധ മേഖലകളില്‍ പെട്ട കലാകാരന്മാര്‍ക്ക് അവരവരുടെ കലാപ്രകടനങ്ങള്‍ നടത്തുവാന്‍ അവസരം ഉണ്ടായിരിക്കും. സംഗീതം ,മിമിക്രി ,കഥാപ്രസംഗം ,മാജിക് തുടങ്ങി എത് മേഖലയില്‍ പെട്ടവര്‍ക്കും സെക്രട്ടറിയേറ്റിന് മുന്നില്‍ പരിപാടി അവതരിപ്പിക്കാവുന്നതാണ്. ഈ പരിപാടിയ്ക്ക് അഭിവാദ്യം അര്‍പ്പിക്കുവാന്‍ കലാ കേരളത്തിലെ ആദരണീയരും പ്രശസ്തരും ആയ സര്‍വ്വശ്രീ. സൂര്യ കൃഷ്ണ മൂര്‍ത്തി ,ആര്‍ട്ടിസ്റ്റ് സുജാതന്‍, എം ജി ശ്രീകുമാര്‍, കോട്ടയം നസീര്‍, ഫ്രാന്‍സിസ് ടി മാവേലിക്കര, രാജീവ് ആലുങ്ങല്‍, കെ.ആര്‍. പ്രസാദ്, നിരണം രാജന്‍, സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ജിതേഷ് ജി, രവി കേച്ചേരി, പ്രദീപ് വൈശാലി തുടങ്ങി അനവധി പേരുടെ മഹനീയ സാനിധ്യവും ഉണ്ടായിരിക്കും.

സ്റ്റേജ് കലാകാരന്മാരുടെ ജീവിതം വഴിമുട്ടി ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന അവസ്ഥ പൊതുജനങ്ങളേയും ഉദ്യോഗസ്ഥ രാഷ്ട്രീയ നേതൃത്വത്തേയും മാധ്യമ പ്രതിനിധികളേയും ശ്രദ്ധയില്‍ എത്തിക്കുവാന്‍ സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ താങ്കളുടേയും സുഹൃത്തുക്കളുടേയും സഹകരണങ്ങളും സാന്നിധ്യവും സാദരം അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹപൂര്‍വ്വം, മജീഷ്യന്‍ സാമ്രാജ്

9447 45 45 45

കാര്‍ട്ടൂണിസ്റ്റ് ജിതേഷ്

7510177777

പ്രജീഷ്

9567555636

Advertisment