Advertisment

സാംസങ് ഗാലക്‌സി എം 51 സെപ്റ്റംബർ 10 ന് ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് ആമസോൺ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

സാംസങ് ഗാലക്‌സി എം 51 സെപ്റ്റംബർ 10 ന് ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് ആമസോൺ.പഞ്ച്-ഹോൾ ഡിസ്പ്ലേ, ക്വാഡ് റിയർ ക്യാമറകൾ എന്നിവയാണ് ഈ പുതിയ സ്മാർട്ട്‌ഫോണിന്റെ ഏതാനും ചില സവിശേഷതകൾ. സാംസങ് ഗാലക്‌സി എം 51 7,000 എംഎഎച്ച് ബാറ്ററിയുമായി വരുന്നു. ആമസോണിലെ ലിസ്റ്റിംഗിനുപുറമെ, ഇന്ത്യയിലെ സാംസങ് ഗാലക്‌സി എം 51 ലോഞ്ച് കമ്പനിയുടെ സാമഹ്യമാധ്യമങ്ങൾ വഴി സൂചിപ്പിച്ചിരിക്കുന്നു.

Advertisment

publive-image

സെപ്റ്റംബർ 10 ന് ഉച്ചയ്ക്ക് 12 മണിക്ക് സാംസങ് ഗാലക്‌സി എം 51 ഇന്ത്യയിൽ വിപണിയിലെത്തും. ഗാലക്‌സി എം 51 ന്റെ ചില പ്രധാന സവിശേഷതകളും ആമസോൺ ലിസ്റ്റിംഗിൽ കാണിച്ചു. ആമസോണിലെ ലിസ്റ്റിംഗിനൊപ്പം സാംസങ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഗാലക്‌സി എം 51 ടീസിംഗ് ആരംഭിച്ചു.

ഇന്ത്യയിൽ സാംസങ് ഉടൻ തന്നെ ഗാലക്‌സി എം 51 വില വെളിപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. തിങ്കളാഴ്ച ജർമ്മനിയിൽ പ്രഖ്യാപിച്ച വിലനിർണ്ണയത്തിന് അനുസൃതമായിരിക്കാം ഇന്ത്യയിൽ ഈ ഹാൻഡ്‌സെറ്റിന് ലഭിക്കുന്ന വിലയെന്ന് അഭ്യുഹങ്ങളുണ്ട്.

ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ഓപ്ഷനുകളിൽ വരുന്ന 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് യൂറോ 360 ൽ (ഏകദേശം 31,600 രൂപ) വില വന്നേക്കാം. ഗാലക്‌സി എം 51 ഇന്ത്യൻ വിപണിയിൽ 25,000 രൂപ മുതൽ 30,000 രൂപ വരെ വില ആയിരിക്കുമെന്ന് ഒരു പുതിയ റിപ്പോർട്ട് വ്യക്തമാക്കി.

tec news samsung galaxy samsung galaxy m51
Advertisment