Advertisment

നെക്സ്റ്റ് ജനറേഷൻ ഫോൾഡബിൾ ഫോൺ ഗാലക്‌സി ഇസഡ് ഫോൾഡ് 2 സാംസങ് അവതരിപ്പിച്ചു 

New Update

നെക്സ്റ്റ് ജനറേഷൻ ഫോൾഡബിൾ ഫോൺ ഗാലക്‌സി ഇസഡ് ഫോൾഡ് 2 സാംസങ് അവതരിപ്പിച്ചു.  സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2 5 ജി രൂപകൽപ്പന, ക്യാമറകളുടെ സ്ഥാനം, ബട്ടണുകൾ, സ്പീക്കർ ഗ്രിൽ, ചാർജിംഗ് പോർട്ട്, ഹിഞ്ച് എന്നിവയുൾപ്പെടെ നിരവധി ഡിസൈൻ സവിശേഷതകളുമായാണ് ഈ സ്മാർട്ഫോൺ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്.

Advertisment

publive-image

ഈ സ്മാർട്ട്ഫോൺ രണ്ട് കളർ ഓപ്ഷനുകളിലാണ് വന്നിരിക്കുന്നത്. ഈ ഫോൾഡബിൾ സ്മാർട്ഫോൺ സെൽഫി ക്യാമറകൾക്കായി ഹോൾ-പഞ്ച് ഡിസ്പ്ലേ ഡിസൈനും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായി വരുന്നു.

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2 5 ജി മിസ്റ്റിക് ബ്ലാക്ക്, മിസ്റ്റിക് ബ്രോൺസ് എന്നി കളർ ഓപ്ഷനുകളിലാണ് വന്നിരിക്കുന്നത്. സ്മാർട്ട്‌ഫോണിന്റെ മുകളിലും താഴെയുമായി മികച്ച ഡിസൈൻ വരുന്നു. ഗാലക്‌സി ഇസഡ് ഫോൾഡ് 2 5 ജിയിൽ രണ്ട് സ്പീക്കർ ഗ്രില്ലുകളുമായി പാനലിന്റെ മുകളിലും താഴെയുമായി ഹിംഗിന്റെ ഇടതുവശത്ത് സ്ഥിതിചെയ്യുന്നു. ഒരു യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട് എതിർ പാനലിന്റെ ചുവടെ വരുന്നു. കൂടാതെ, ഫോണിന് രണ്ട് മൈക്രോഫോണുകളും വരുന്നു.

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2 5 ജിയിൽ 7.7 ഇഞ്ച് സൂപ്പർ അമോലെഡ് ഫ്ലെക്‌സിബിൾ ഡിസ്‌പ്ലേ 120 ഹെർട്സ് റിഫ്രെഷ് റേറ്റിൽ വരുന്നു. സെക്കൻഡറി സ്ക്രീൻ 6.23 ഇഞ്ച് സൂപ്പർ അമോലെഡ് പാനലാണ്. സ്‌ക്രീൻ റെസല്യൂഷൻ 1689 x 2213 പിക്‌സലുകളാണ് കൂടാതെ, ക്വാൾകോം സ്‌നാപ്ഡ്രാഗൺ 865+ പ്രോസസറാണ് ഈ ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. 4,500 എംഎഎച്ച് ശേഷിയുള്ള ഡ്യൂവൽ ബാറ്ററി സജ്ജീകരണം, 15W ഫാസ്റ്റ് വയർലെസ് ചാർജിംഗിനുള്ള പിന്തുണ, 15W ഫാസ്റ്റ് റിവേഴ്‌സ് വയർലെസ് ചാർജിംഗ് എന്നിവ ഈ ഫോൾഡബിൾ ഫോണിൻറെ മറ്റ് സവിശേഷതകളാണ്.

samsung galaxy samsung galaxy z
Advertisment