Advertisment

പൊടിക്കാറ്റ്

New Update

എങ്ങും പൊടിക്കാറ്റ് ആഞ്ഞു വീശി അടിച്ചു

വീടുകളിലും ഓഫീസുകളിലും അത് പറന്നെത്തി

വാഹനങ്ങള്‍ക്ക് മുകളില്‍ അവ ശക്ത്യോടെ പറന്നെത്തി

അയാള്‍ വച്ചിരുന്ന കണ്ണാടി പൊടികൊണ്ടു മൂടിയപ്പോള്‍ എടുത്തു പോക്കെറ്റില്‍ ഇട്ടു

Advertisment

തലമുടി എല്ലാം പൊടി കൊണ്ട് മൂടി അവ നല്ല ഓറഞ്ച് നിറം

കൈ കൊണ്ട് പൊടി എല്ലാം തട്ടി മാറ്റി .ഇട്ടിരുന്ന വസ്ത്രത്തിനും പൊടി നിറം

അയാള്‍ തൊട്ടടുത്തുള്ള ഫ്ലാറ്റിന്റെ സൈഡില്‍ കയറി നിന്നു

അയാള്‍ കണ്ണുകളടച്ചു കാരണം പൊടിയടിച്ചു കണ്ണുകള്‍ ചൊറിയാന്‍ തുടങ്ങി

പെട്ടന്ന് തുമ്മാനും തുടങ്ങി . ഒരു കൈ കൊണ്ട് മൂക്ക് അടച്ചു പിടിച്ചു

ഈ പൊടി ഇനി സഹിക്കാന്‍ വയ്യ അടുത്ത വര്ഷം എങ്ങിനെയെങ്ങിലും

നാട് ചെന്ന് പറ്റണം. എത്ര വര്‍ഷമായി ഈ ഒറ്റക്കുള്ള ജിവിതം , ഈ തുമ്മല്‍

പ്രവാസ ജീവിതം സമ്മാനിക്കുന്ന ഈ രോഗങ്ങള്‍

സ്വന്തം നാട്ടിലെ ശുദ്ധമായ വായു , വെള്ളം , വെളിച്ചം , സ്വാതന്ത്ര്യം, പച്ചപ്പ്‌

നാട്ടിലെ കിണറിലെ വെള്ളം കുടിച്ചാല്‍ , തോട്ടില്‍ മുങ്ങി കുളിച്ചാല്‍ തീരുന്ന രോഗങ്ങള്‍ അല്ലെ ഉള്ളു

അയാള്‍ കണ്ണുകള്‍ വീണ്ടും കൂട്ടി അടച്ചു പിന്നെ മൂക്കും .

പിന്നെ ചെവികള്‍ തുറന്നു . ചെവിയില്‍ ആങ്ങടിച്ചത് പൊടി ആയിരുന്നില്ല

ഭാര്യയുടെ പരാതി മകളുടെ കല്യാണം , മകന്റെ ഉപരി പഠനം, വീടിന്റെ ലോണ്‍ കുടിശിക

അച്ഛന്റെ ചികിത്സ , സഹോദരിയുടെന്‍ മകളുടെ വിവാഹം ......

അയാള്‍ പറഞ്ഞു പൊടി നല്ലത് ആണ് . വീശിയടിക്കുന്ന പൊടിക്കാറ്റു വക വയ്ക്കാതെ അയാള്‍

താമസ സ്ഥലം ലക്ഷ്യമാക്കി നടന്നു

publive-image

Advertisment