Advertisment

അടിയന്തരാവസ്ഥക്കാലത്ത് അദ്വാനിജി മാധ്യമങ്ങളെ കുറിച്ച് പറഞ്ഞ പ്രശസ്തമായ വാചകമാണ് കുനിഞ്ഞു നിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ നിങ്ങൾ മുട്ടിലിഴഞ്ഞു എന്നത്; ചർച്ചയ്ക്ക് വരുന്ന സിപിഎം പ്രതിനിധികൾ വെട്ടു പോത്തുകളെ പോലെ അമറുമ്പോൾ അവതാരകർ പതറിപ്പോകുന്നതിനെയാണ് ഞാൻ അന്ന് വിമർശിച്ചത്; എം ബി രാജേഷിന് സന്ദീപ് വാര്യരുടെ മറുപടി

New Update

തിരുവനന്തപുരം: ബിജെപി വക്താവിന് മുന്നില്‍ മനോരമ ന്യൂസ് അവതാരകന്‍ മുട്ടിലിഴഞ്ഞുവെന്ന സിപിഎം നേതാവ് എംബി രാജേഷിന്റെ ചാനല്‍ ചര്‍ച്ചയിലെ ആരോപണത്തിന് ബിജെപി വക്താവ് സന്ദീപ് വാര്യരുടെ മറുപടി.  സിപിഎം പ്രതിനിധികള്‍ക്ക് മുന്നില്‍ അവതാരകന്‍ മുട്ടിലിഴയുകയായിരുന്നുവെന്നായിരുന്നു ആരോപണം. ഇത് പരാമര്‍ശിച്ച് ഇന്നലെ രാജേഷ് നടത്തിയ പ്രസ്താവനയ്ക്കാണ് സന്ദീപ് വാര്യര്‍ മറുുപടി നല്‍കിയത്.

Advertisment

publive-image

സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മനോരമയിൽ ചർച്ചക്കിരിക്കുന്ന സിപിഎം പ്രതിനിധിയോട് …

അടിയന്തരാവസ്ഥക്കാലത്ത് അദ്വാനിജി മാധ്യമങ്ങളെ കുറിച്ച് പറഞ്ഞ പ്രശസ്തമായ വാചകമാണ് കുനിഞ്ഞു നിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ നിങ്ങൾ മുട്ടിലിഴഞ്ഞു എന്നത് .

ചർച്ചയ്ക്ക് വരുന്ന സിപിഎം പ്രതിനിധികൾ വെട്ടു പോത്തുകളെ പോലെ അമറുമ്പോൾ അവതാരകർ പതറിപ്പോകുന്നതിനെയാണ് ഞാൻ അന്ന് വിമർശിച്ചത്. അല്ലാതെ വ്യക്തിപരമായി ഒരു വിമർശനവും ഉന്നയിച്ചിട്ടില്ല.

അർഹതപ്പെട്ട സമയം നഷ്ടപ്പെട്ട് പോയപ്പോൾ ഒരല്പം വൈകാരികമായി പ്രതികരിക്കുക മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. അല്ലാതെ നിങ്ങളെപ്പോലെ മാധ്യമപ്രവർത്തകരെയും അവരുടെ കുടുംബത്തിൽ ഇരിക്കുന്നവരെയും അവഹേളിച്ചിട്ടില്ല.

sandeep warrier mb rajesh
Advertisment