Advertisment

ഒരു മണിക്കൂറിന് എത്ര രൂപ; ശരീരത്തിന് വിലപേശിയവന് മറുപടിയുമായി സാനിയ; നീ അങ്ങനെ നടക്കുന്നത് കൊണ്ടല്ലേ ഇതൊക്കെ കേള്‍ക്കേണ്ടി വന്നതെന്ന് സോഷ്യല്‍മീഡിയ

author-image
ഫിലിം ഡസ്ക്
New Update

മലയാള സിനിമയിലെ നടിമാര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ കണ്ട് കേരളം തരിച്ച് നില്‍ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം പ്രമുഖ നടി ആക്രമിക്കപ്പെട്ടതും കഴിഞ്ഞ മാസം നടി സനുഷയെ ട്രെയിനില്‍ നിന്നും അപമാനിക്കാന്‍ ശ്രമിച്ചതുമടക്കം നിരവധി സംഭവങ്ങളാണ് ദിനംപ്രതി നടന്ന് കൊണ്ടിരിക്കുന്നത്.

Advertisment

നേരിട്ടുള്ള ആക്രമണങ്ങള്‍ക്ക് പുറമെ സൈബര്‍ ലോകത്ത് നടക്കുന്നതും ഇത് തന്നെയാണ്. ക്വീന്‍ എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ച സാനിയ അയ്യപ്പനാണ് തന്നോട് മോശമായി സംസാരിച്ചവര്‍ക്കെതിരെ കിടിലന്‍ മറുപടിയുമായി രംഗത്തെത്തിയത്.

publive-image

നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീന്‍ എന്ന സിനിമ പുതുമുഖങ്ങളുടെ മാത്രമായൊരു സിനിമയായിരുന്നു. കോളേജ് പശ്ചാതലത്തിലൊരുക്കിയ സിനിമയ്ക്ക് മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരായ ജെബിന്‍, ജോസഫ് ആന്റണി, ഷാരിസ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരുന്നത്. സിനിമയില്‍ അഭിനയിച്ച എല്ലാവരും തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായിരുന്നു. എന്നാല്‍ സിനിമയിലെ നായിക സാനിയ അയ്യപ്പന് കിട്ടിയത് മോശം കമന്റുകളായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് വരുന്ന മോശം മെസേജുകള്‍ക്കും കമന്റുകള്‍ക്കുമുള്ള മറുപടി നടി തന്നെ കൊടുത്തിരിക്കുകയാണ്.

ഒരു സിനിമയിലഭിച്ചിട്ടുള്ളൂ എന്നുണ്ടെങ്കിലും തനിക്ക് എല്ലാവരും നല്ല പ്രോത്സാഹനം തന്നെയായിരുന്നു തന്നത്. എന്നാല്‍ അതിലുപരി മോശം കമന്റുകളുമായി പലരും വന്നിരുന്നു. അവരൊക്കെ ജീവിച്ചിരിക്കാന്‍ തന്നെ അര്‍ഹതയില്ലാത്തവരാണെന്നാണ് സാനിയ പറയുന്നത്. മാത്രമല്ല ഒരിക്കല്‍ ബാംഗ്ലൂരില്‍ പോയപ്പോള്‍ എടുത്ത ഒരു ഫോട്ടോ കണ്ട് തന്നോട് ഒരാള്‍ ചോദിച്ച കാര്യത്തെ കുറിച്ചും സാനിയ പറയുന്നു. ഷോര്‍ട്ട്‌സും ടീ ഷര്‍ട്ടും ധരിച്ച ചിത്രം കണ്ടിട്ട് ഒരാള്‍ വന്ന് ചോദിച്ചത് ഒരു മണിക്കൂറിന് എത്ര രൂപ എന്നായിരുന്നു. വെറും പത്താം ക്ലാസുകാരിയായ താന്‍ നേരിടുന്നത് ഇതുപോലുള്ള അനുഭവമാണെങ്കില്‍ ലോകത്ത് ജീവിക്കുന്ന എല്ലാവരും എന്തൊക്കെ കേള്‍ക്കുന്നുണ്ടെന്ന് എങ്ങനെ അറിയാം എന്നും സാനിയ ചോദിക്കുന്നു.

 

Advertisment