Advertisment

സഞ്ജുവിനെ തൊട്ടപ്പോള്‍ പഴയ ആരാധനയൊക്കെ മാറ്റിവച്ച് മല്ലൂസ് കാംബ്ലിയെ പൊങ്കാലയിട്ട് മലര്‍ത്തി കിടത്തി ! ഒടുവില്‍ സച്ചിന്‍റെ പേര് പറഞ്ഞ് കാംബ്ലി തടിതപ്പി !!

New Update

publive-image

Advertisment

മുംബൈ ∙ സഞ്ജു സാംസണ് മോശകാലം കഴിഞ്ഞത് ട്വീറ്ററില്‍ ചുമ്മാതങ്ങ്‌ വിമര്‍ശനം തട്ടി വിട്ട കാംബ്ലി അറിഞ്ഞുകാണില്ല . കയ്യോടെ കാംബ്ലിയെ ക്രിക്കറ്റ് ആരാധകർ പൊങ്കാലയിട്ട് മലര്‍ത്തി കിടത്തി !

ഐപിഎലിൽ മലയാളി താരം സഞ്ജു സാംസണെക്കുറിച്ചു കമന്റേറ്റർമാരുടെ പുകഴ്ത്തലുകൾ ബോറടിപ്പിക്കുന്നതാണെന്നായിരുന്നു മുൻ ഇന്ത്യൻ താരം കാംബ്ലിയുടെ ട്വീറ്റ് .

publive-image

ഞായറാഴ്ച രാത്രി രാജസ്ഥാൻ റോയൽസ്–മുംബൈ ഇന്ത്യൻസ് മൽസരത്തിനു ശേഷമായിരുന്നു കാംബ്ലിയുടെ പ്രകോപനപരമായ ട്വീറ്റ്. കളിയിൽ അർധ സെഞ്ചുറിയോടെ രാജസ്ഥാന്റെ ടോപ് സ്കോററായതു സഞ്ജുവായിരുന്നു.

publive-image

സീസണിലെ റൺവേട്ടക്കാരിൽ സാക്ഷാൽ വിരാട് കോഹ്‌ലിയെ തന്നെ മറികടന്ന് ഓറഞ്ച് ക്യാപ് സ്വന്തമാക്കുകയും ചെയ്തു. മലയാളി ആരാധകർ എന്തായാലും കാംബ്ലിയെ വെറുതെവിട്ടില്ല. കൃത്യമായി കാര്യവും കണക്കും പറഞ്ഞായിരുന്നു കാംബ്ലിക്കുള്ള ആദ്യ മറുപടികൾ.

സഞ്ജു ഇപ്പോൾ ധരിക്കുന്ന ഓറഞ്ച് ക്യാപ് വെറുതെകിട്ടിയതല്ല എന്ന് ആരാധകർ പറഞ്ഞപ്പോൾ സീസൺ അവസാനം വരെ അതവിടെ കാണുമോ എന്നായി കാംബ്ലിയുടെ മറുചോദ്യം .

publive-image

പ്രതികരണങ്ങൾക്കെല്ലാം കാംബ്ലി മറുപടി നൽകുകകൂടി ചെയ്തതോടെ ഉത്തരേന്ത്യൻ–ദക്ഷിണേന്ത്യൻ ചേരിതിരിവ് ആരോപണങ്ങളിൽ എത്തി കാര്യങ്ങൾ. അതോടെ കാംബ്ലി ഒരു സെഞ്ചുറിയടിക്കാനും ഓറഞ്ച് ക്യാപ് നിലനിർത്താനും പറഞ്ഞ് സഞ്ജുവിനെ വെല്ലുവിളിച്ചു.

publive-image

അവസാനം ഞാൻ എന്റെ പ്രിയ സുഹൃത്ത് സച്ചിന്റെ ജന്മദിനാഘോഷങ്ങളിലേക്കു കടക്കുകയാണ് എന്നു പറഞ്ഞ് കാംബ്ലി തടിതപ്പുകയായിരുന്നു .

Advertisment