Advertisment

ശാന്തിഗിരിയിൽ ചലന വൈകല്യമുള്ള കുട്ടികൾക്ക് പ്രവേശനം

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

തൊടുപുഴ: വഴിത്തലയിലുള്ള ശാന്തിഗിരി റീഹാബിലിറ്റേഷൻ ഇൻസ്റ്റിട്യൂട്ടിലെക്കു പ്രെവേശനം ആരംഭിച്ചു. വികലാംഗ പുനരധിവാസ രംഗത്ത് 1988 മുതൽ സിഎംഐ വൈദികരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ്.

ശാന്തിഗിരി കോളേജും ശാന്തിഗിരി ഹോസ്റ്റലും ഈ സ്ഥാപനത്തിന്റെ ഭാഗമാണ്. വൈകല്യമുള്ള കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്നതാണ് സ്ഥാപനത്തിന്റെ മുഖ്യ ലക്ഷ്യമെന്ന് ഡയറക്ടർ ഫാ. പോൾ പാറക്കാട്ടേൽ പറഞ്ഞു.

ചലന വൈകല്യമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കോളർഷിപ്പും സൗജന്യ ഹോസ്റ്റൽ സൗകര്യവും ശാന്തിഗിരിയിൽ ലഭ്യമാണ്. എട്ടാം ക്ലാസ്സ് മുതലുള്ള വിദ്യാർത്ഥികൾക്കാണ് ഇവിടെ പ്രവേശനം നൽകുന്നത്.

മഹാത്മാ ഗാന്ധി സർവകലാശാലയുടെ കീഴിലുള്ള ശാന്തിഗിരി കോളേജിലെ എംസിഎ, എംബിഎ, എംഎസ് ഡബ്ലിയു, എംകോം, ബി.സിഎ, ബികോം, ബിഎ അനിമേഷൻ, ബി.എസ്.സി സൈക്കോളജി, ഡി ടി പി ഒ എന്നീ കോഴ്‌സുകളിൽ ഇവർക്ക് പ്രെവേശനം ലഭിക്കുന്നതാണ്.

ഈ സ്ഥാപനത്തിന്റെ സേവനം ആവശ്യമുള്ള കുട്ടികൾ എത്രയും പെട്ടെന്ന് ശാന്തിഗിരിയിൽ ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്: 9446212911, 8281210209 .

santhigiri college
Advertisment