Advertisment

സൗദി അറേബ്യ പുതിയ ഇരുപത് റിയാല്‍ നോട്ട് പുറത്തിറക്കി. കറന്‍സിയില്‍ ജി 20 രാഷ്ട്രങ്ങളുടെ ഭൂപടം.

author-image
admin
New Update

റിയാദ്: സൗദി അറേബ്യ പുതിയ ഇരുപത് റിയാല്‍ നോട്ട് പുറത്തിറക്കി  ജി20 രാഷ്ട്രങ്ങളുടെ ഭൂപടം ഉള്‍പ്പെടുത്തിയാണ്  സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി നോട്ട് പുറത്തിറക്കിയത് നവംബറില്‍ നടക്കുന്ന ജി 20 ഉച്ചകോടി സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ അടുത്ത മാസം റിയാദില്‍ നടക്കും അതിന്‍റെ ഭാഗമായാണ് പുതിയ നോട്ട്.ഇറക്കിയിരിക്കുന്നത്

Advertisment

publive-image

ഭരണാധികാരി   സല്‍മാന്‍ രാജാവിന്റെ ചിത്രം, ജി 20  ഉച്ചകോടിയുടെ ലോഗോ, ജി 20 രാജ്യങ്ങളുടെ ഭൂപടം എന്നിവ നോട്ടിന്റെ ഇരു വശങ്ങളിലും ആലേഖനം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏറെ സവിശേഷതകളാണ് പുതിയ നോട്ടിനുളളത്.

മികച്ച സുരക്ഷാ സംവിധാനവും പരിസ്ഥിതി സൗഹൃദവുമാണ് നോട്ടിന്റെ പ്രത്യേകത.  അതിനായി ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ്  കറന്‍സി തയ്യാറാക്കാനായി ഉപയോഗിച്ചിരിക്കുന്നത്

സൗദിയുടെ ഭൂപടം, സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക വളര്‍ച്ചയുടെ പ്രതീകങ്ങളും  പുതിയ നോട്ടില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ആകര്‍ഷകമായ നിറങ്ങളിലാണ് നോട്ടിന്റെ രൂപകല്‍പ്പനയെന്നും  മനുഷ്യരാശിയുടെ ശോഭനമായ ഭാവിക്കു കൂട്ടായ ശ്രമങ്ങളിലൂടെ പരിഹാര നിര്‍ദേശങ്ങള്‍ കണ്ടെത്തണം. ഇതു ലോക സമ്പദ്‌വ്യവസ്ഥക്കു കരുത്തുപകരുമെന്ന സന്ദേശമാണ് കറന്‍സി അടയാളപ്പെടുത്തുന്ന തെന്നും സാമ വ്യക്തമാക്കി

Advertisment