Advertisment

ആദർശ വീഥിയിൽ ഐക്യത്തോടെ മുന്നോട്ട് - സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ റിയാദ്

author-image
admin
Updated On
New Update

റിയാദ് : അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹവും പ്രസ്ഥാനത്തെ സ്നേഹിക്കുന്ന ഒരുപാടു പേരുടെ പ്രാർത്ഥനയുടെയും ഫലമായാണ് മുജാഹിദ് ഐക്യം സാധ്യമായതെന്നും അതുകൊണ്ടു തന്നെ മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദർശ വീഥിയിൽ ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ റിയാദ് ലീഡേഴ്‌സ് മീറ്റ് അഭിപ്രായപ്പെട്ടു.

Advertisment

publive-image

ആദർശത്തിന്റെ പുകമറ സൃഷ്ട്ടിച്ചു ഐക്യത്തില്‍ അനൈക്യം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്ന ശക്തികളെ അവഗണിക്കണമെന്നും ഐക്യത്തിലൂടെ മാത്രമേ കേരളത്തിലെ മുസ്ലിം സമുദായത്തിലെ നവോത്ഥാനത്തിന്റെയും . സാമൂഹിക, വിദ്യാഭ്യസ പുരോഗതിയുടെയും പ്രതാപം തിരിച്ചു കൊണ്ടുവരാൻ കഴിയുകയുള്ളൂ എന്ന് യോഗം വിലയിരുത്തി. റിയാദിലെ പ്രബോധന രംഗത്ത് ശക്തമായി മുന്നേറാനുതകുന്ന പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകാൻ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ റിയാദ് സെൻട്രൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

മുജീബ് അലി തൊടികപ്പുലം (പ്രസിഡന്റ്,) , സാജിദ് കൊച്ചി (ജനറൽ സെക്രട്ടറി), റഷീദ് വടക്കൻ (ട്രഷറർ)നൗഷാദ് മടവൂർ (ഓർഗനൈസിംഗ് സെക്രട്ടറി) അബ്ദുൽ മജീദ് തൊടികപ്പുലം, ഹനീഫ മാസ്റ്റർ, നൂറുദ്ദീൻ പൊന്നാനി (വൈസ് പ്രസിഡണ്ടുമാർ ) മുജീബ് അബ്ദുൽ ഗഫൂർ തൃശ്ശൂർ, ഷംസീർ മുഹമ്മദ് ചെറുവാടി,മുനീർ അരീക്കോട് (സെക്രട്ടറിമാർ ) മുജീബ് എടവണ്ണ (ഉപദേശക സമിതി ചെയർമാൻ ), നഈം കണ്ണൂർ, ശൈഖ് മുജീബ് എടക്കര, മുഹമ്മദ്‌ അലി എടത്തനാട്ടുകര, MI അബ്ദുൽഹമീദ് സുല്ലമി, (ഉപദേശക സമിതി അംഗങ്ങൾ ) നൗഷാദ് ഇല്ലിക്കൽ, റഫീഖ് കുപ്പനത്ത് , സുബൈർ K.M, സാബിൽ കരുളായി, വലീദ് ഖാൻ, ഷബീർ ഉപ്പട, ആഷിഖ് പാണ്ടികശാല, അമീർ അരൂർ, ആസിഫ് കണ്ണിയൻ , സക്കരിയ അരൂർ, സൈനുദ്ദിൻ കടലുണ്ടി,സിയാദ് ഉപ്പട, മാസിൻ മുഹമ്മദ് ചെറുവടി , നാസർ ഏമാടൻ, നിഷാൻ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.

റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററുമായി പ്രബോധന  പ്രവർത്തനങ്ങളിൽ സഹകരിക്കാനും  ഐക്യത്തിന്റെ സന്ദേശം മുഴുവൻ പ്രവർത്തകരിലേക്കും അനുഭാവികളിലേക്കും എത്തിക്കാനും യോഗം തീരുമാനിച്ചു .

Advertisment