Advertisment

പുതിയ സെന്‍ട്രല്‍ കമ്മറ്റി: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററുമായി ഒരു ബന്ധവുമില്ല.

author-image
admin
New Update

റിയാദ്:  സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷണൽ കമ്മിറ്റി 2018 ഫെബ്രവരി മാർച്ച് മാസത്തിൽ നടത്തിയ ദേശീയ മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി ഏപ്രിൽ മാസം നിലവിൽ വന്ന റിയാദ് സെൻട്രൽ കമ്മിറ്റിയാണ് നാഷണൽ കമ്മിറ്റിയുടെ അംഗീകാരമുള്ള കമ്മിറ്റി എന്നും കഴിഞ്ഞ ദിവസം പത്ര മാധ്യമങ്ങളിലൂടെ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ റിയാദ് സെൻട്രൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു എന്ന പേരിൽ വന്ന വാർത്തയ്ക്കും അതിൽ പരാമർശിച്ച കമ്മിറ്റിക്കും സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററുമായി ഒരു ബന്ധവുമില്ല എന്ന് സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷണൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സലാഹ് കാരാടൻ റിയാദ് കമ്മിറ്റിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട് .

Advertisment

publive-image

ഇസ്ലാഹി സെന്റർ മെമ്പർഷിപ്പ് പോലും ഇല്ലാത്തവർ നടത്തിയ ഈ പ്രവർത്തനത്തിൽ ആരും വഞ്ചിതരാകരുത് എന്നും സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ റിയാദ് സെൻട്രൽ കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു .

സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ റിയാദ് സെൻട്രൽ കമ്മിറ്റി അഷ്‌റഫ് മരുത (ഉപദേശക സമിതി ചെയർമാൻ ) സിറാജ് തയ്യിൽ (പ്രഡിഡന്റ് )ഷാജഹാൻ ചളവറ (ജന സെക്രട്ടറി ) സാജിദ് പാലത്ത് (ട്രഷറർ ) ശംസുദ്ധീൻ കണ്ണൂർ അഹമ്മദ് ചാലിശ്ശേരി ,(വൈസ് പ്രസിഡന്റുമാർ )ഷഫീഖ് കൂടാളി ,സാജിദ് ഒതായി ,(ജോയിന്റ് സെക്രട്ടറിമാർ ) നാഷണൽ കമ്മിറ്റി അംഗീകരിച്ച കമ്മിറ്റി ഇവരാണെന്നും വാര്‍ത്താകുറിപ്പില്‍  അറിയിച്ചു

 

Advertisment