Advertisment

സൗദി ദേശിയദിനം വര്‍ണ്ണാഭമായി ആഘോഷിച്ചു..ലോക റെക്കോർഡ് പട്ടികയിൽ കയറി രാജ്യം .

author-image
admin
New Update

റിയാദ്: സൗദി അറേബ്യ 88-)മത് ദേശിയദിനം വിപുലമായി ആഘോഷിച്ചു മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ വലിയ ആഘോഷങ്ങളാണ് സൗദിയില്‍ എങ്ങും ഉണ്ടായിരുന്നത് ഈ വർഷത്തെ ദേശീയ ദിനത്തോടനുബന്ധിച്ചു സൗദിയില്‍ നിന്നും ലോക റെക്കോർഡ് പട്ടികയിൽ കയറിയത് നിരവധി റെക്കോർഡുകളോടെ . വിവിധ കേന്ദ്രങ്ങളിലായി ഒരുക്കിയ ലോകത്തെ ഏറ്റവും വലിയ വെടിക്കെട്ടും ലേസർ പതാകക്കും പുറമെ ജിദ്ദയിൽ ഒരുക്കിയ ഭീമൻ കേക്കും ലോക റെക്കോർഡ് ഭേദിച്ചു.

Advertisment

publive-image

publive-image

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 58 നഗരങ്ങളിൽ നിന്നു ഒരേ സമയത്ത് അരങ്ങേറിയ 900,000 (ഒൻപത് ലക്ഷം) കരിമരുന്നു പ്രകടനങ്ങൾ പുതിയ വിസ്മയമാണ് കാഴ്ചക്കാർക്ക് സമ്മാനിച്ചത്. ഫിലിപ്പൈൻസിന്റെ ഗിന്നസ് റെക്കോർഡാണ് സൗദി തകർത്തത്. 2016 ൽ ഫിലിപ്പൈൻസ് പുതുവർഷ പുലരിയിൽ നടത്തിയ കരിമരുന്ന് പ്രകടനത്തിൽ 810,904 കരിമരുന്നുകളാണ് നടത്തിയത്. അതിനു മുൻപ് 2014 ൽ ദുബൈയും തൊട്ടു മുൻപത്തെ വർഷം കുവൈത്തുമായിരുന്നു കരിമരുന്നു പ്രകടനത്തിൽ ഗിന്നസിൽ പേരു വന്ന രാജ്യങ്ങൾ. എന്നാൽ എല്ലാം മറികടന്നാണ് ഒൻപത് ലക്ഷം കരിമരുന്നു പ്രകടനവുമായി സൗദി അറേബ്യ ഗിന്നസിൽ ഇടം നേടിയത്.

publive-image

publive-image

ദേശിയ ദിനത്തോടനുബന്ധിച്ച് നിലവിൽ ലോകം കണ്ടതിൽ വച്ചേറ്റവും വലിയ വെടിക്കെട്ടുകളായിരുന്നു രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒരേ സമയത്ത് ആകാശത്തേക്കുയർന്നത് . സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയാണ് പുതിയ ലോക റെക്കോർഡിനുള്ള ഒരുക്കങ്ങൾ നടത്തിയത്. ഇതിന്റെ ഭാഗമായി നിർമ്മിച്ച ലേസർ പതാക വർണ്ണാഭമായിരുന്നു.

publive-image

publive-image

കരിമരുന്നു പ്രകടനത്തിന് അകമ്പടിയായി ആയി 400 മീറ്റർ നീളത്തിലും 350 മീറ്റർ വീതിയിലുമുള്ള ദേശീയ പതാകയും വിണ്ണിൽ ഉയർത്തിയത്. 300 ഡ്രോണുകളുടെ സഹായത്തോടെയാണ് ഇത് സാധിച്ചത്. കൂടാതെ ജിദ്ദയി ഒരുക്കിയ ഭീമൻ കേക്കും റെക്കോഡ് ഭേദിക്കുന്നതായിരുന്നു. തായിഫിൽ നടന്ന ഒട്ടക മേള ഗിന്നസിൽ കയറിയ പ്രഖ്യാപനവും അംഗീകാര പത്രം കൈമാറിയതും ഞായറാഴ്ച നടന്ന ദേശീയ ദിനത്തിലായിരുന്നു.

 

&feature=youtu.be

റിയാദില്‍  ദിറിയയിലും മലാസ് സ്റ്റേഡിയത്തിലും നടന്ന കരിമരുന്ന് പ്രയോഗം കന്നുന്നതിനും സ്വദേശികളും വിദേശികളും അടക്കം ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.ദേശിയ ദിനത്തോടനുബന്ധിച്ച് സല്‍മാന്‍ രാജാവ് രണ്ടുദിവസത്തെ അവധിയാണ് സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലും നല്‍കിയത് ആഴ്ചാവസാനം വന്നതിനാല്‍ വെള്ളിയാഴ്ചമുതല്‍ തിങ്കളാഴ്ച വരെ അവധി കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു സ്വദേശികളും വിദേശികളും.

Advertisment