Advertisment

നീറമ്പുഴ സ്‌കൂള്‍ വാര്‍ഷികവും യാത്ര അയപ്പും

author-image
വൈ.അന്‍സാരി
New Update

മൂവാറ്റുപുഴ: നീറമ്പുഴ ഗവ എല്‍.പി.സ്‌കൂള്‍, പ്രീപ്രൈമറി സ്‌കൂള്‍ എന്നിവയുടെ വാര്‍ഷികം ആഘോഷിച്ചു. വിരമിക്കുന്ന അദ്ധ്യാപകര്‍ക്ക് യാത്ര അയപ്പും നല്കി. രാവിലെ സ്‌കൂള്‍ അങ്കണത്തില്‍ പി.ടി.എ പ്രസിഡന്റ് പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. വൈകിട്ട് ബാന്‍ഡ് ഡിസ്‌പ്ലേ നടന്നു.

Advertisment

പൊതുസമ്മേളനത്തില്‍ മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍ ദിനാഘോഷങ്ങളും യാത്ര അയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജശ്രീ അനില്‍ അധ്യക്ഷയായിരുന്നു. വിദ്യാഭ്യാസ ഉപസമിതി ചെയര്‍മാന്‍ എന്‍.ജെ.ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി.

publive-image

കലാതിലകം എന്‍ഡോവ്‌മെന്റ് വിതരണം വികസന ഉപസമിതി ചെയര്‍മാന്‍ ടോമി തന്നിട്ടാമാക്കല്‍ നിര്‍വ്വഹിച്ചു. സ്‌കോളര്‍ഷിപ്പ് വിജയികള്‍ക്ക് നിര്‍മ്മല അനില്‍ കാഷ് അവാര്‍ഡ് വിതരണം ചെയ്തു. സജി വണ്ടനാക്കര ഏര്‍പ്പെടുത്തിയ അവാര്‍ഡ് ആവോലി പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ഡി വര്‍ഗീസ് സമ്മാനിച്ചു.

എന്‍ഡോവ്‌മെന്റ് വിതരണം കല്ലൂര്‍ക്കാട് എ.ഇ.ഒ മനു എ.സി. നിര്‍വ്വഹിച്ചു. ബസ്ലേഹം ഹോളിഫാമിലി പള്ളി വികാരി ഫാ. ജെയിംസ് പനച്ചിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പൊതു വിജയിക്കുള്ള സമ്മാന വിതരണം പഞ്ചായത്ത് അംഗം ഇ.കെ.സുരേഷ് നിര്‍വ്വഹിച്ചു. മികച്ച കയ്യക്ഷരമുള്ള കുട്ടികള്‍ക്ക് ജെസ്സി ജെയിംസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ജില്ലാതല വിജയികള്‍ക്കുള്ള സമ്മാന വിതരണം വിതരണം വാര്‍ഡ് അംഗം ലിസ്സി ജോണിയും എല്‍.എസ്.എസ് വിജയികള്‍ക്കുള്ള സമ്മാനം വാര്‍ഡംഗം റൂബി തോമസും വിതരണം ചെയ്തു. പൈനാപ്പിള്‍ വിപണന മിത്ര അവാര്‍ഡ് നേടിയ ജോസ് പെരുമ്പിള്ളിക്കുന്നേലിനെ ആദരിച്ചു.

പ്രധാനാധ്യാപിക പി.കെ.സുജാത, കല്ലൂര്‍ക്കാട് ബി.പി.ഒ റഷീദ കെ.എസ്., ഇന്‍ഫാം കണ്‍വീനര്‍ ജോസ് ഇടപ്പാട്ട്, എസ്.എം.സി. ചെയര്‍മാന്‍ ഷിന്റോ തോമസ്, എം.പി.ടി.എ പ്രസിഡന്റ് ലില്ലി ഫ്രാന്‍സിസ്, സ്‌കൂള്‍ ലീഡര്‍ ഇവാന്‍.ജി.സാബു റാണി മാത്യു, ജൂലിയാന ഇമ്മാനുവല്‍, ആയവന പഞ്ചായത്തംഗം റെബി ജോസ് കൊച്ചുമുട്ടം എന്നിവര്‍ സംസാരിച്ചു.

കുട്ടികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് നടത്തിയ കലാപരിപാടികള്‍ അരങ്ങേറി. വിരമിച്ച അധ്യാപകരായ ജൂലിയാന ഇമ്മാനുവല്‍, റാണി മാത്യു എന്നിവര്‍ക്ക് ഉപഹാരം നല്കി.

Advertisment