Advertisment

10, 12 ക്ലാസുകള്‍ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം തുടങ്ങുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു: താഴ്ന്ന ക്ലാസുകള്‍ക്ക് ഈ വര്‍ഷം സ്കൂളില്‍ പോയുള്ള പഠനം ഉണ്ടാകാനിടയില്ല: എല്ലാവരെയും ജയിപ്പിക്കുന്ന സംവിധാനം ഒമ്പതാം ക്ലാസ് വരെയാക്കിയേക്കും: സിലബസ് വെട്ടിക്കുറയ്ക്കില്ല!

New Update

തിരുവനന്തപുരം: 10, 12 ക്ലാസുകള്‍ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം തുടങ്ങുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. മറ്റ് താഴ്ന്ന ക്ലാസുകള്‍ക്ക് ഈ വര്‍ഷം സ്കൂളില്‍ പോയുള്ള പഠനം ഉണ്ടാകാനിടയില്ല എന്നാണ് സൂചന.

Advertisment

publive-image

കോവിഡ് വ്യാപന തോതിനെ ആശ്രയിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക എന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. താഴ്ന്ന ക്ലാസുകള്‍ ഈ അധ്യായന വര്‍ഷവും തുറക്കാനുള്ള സാധ്യത വിരളമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തെ ഇടവേളയോടെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുന്നതാണ് വെല്ലുവിളിയാവുന്നത്.

നിലവില്‍ എട്ടാം ക്ലാസ് വരെയാണ് എല്ലാവര്‍ക്കും ജയം. എല്ലാവരെയും ജയിപ്പിക്കുന്ന സംവിധാനം ഒമ്പതാം ക്ലാസ് വരെയാക്കാനാണ് ആലോചന. ഡിസംബര്‍ 17 മുതല്‍ അധ്യാപകര്‍ സ്കൂളില്‍ ചെല്ലണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ ദിവസവും എത്ര ശതമാനം അധ്യാപകര്‍ ചെല്ലണമെന്നത് സ്കൂള്‍തലത്തില്‍ തീരുമാനിക്കാന്‍ സ്വാതന്ത്ര്യം നല്‍കും.

10, 12 ക്ളാസുകാര്‍ക്ക് പഠിപ്പിച്ച പാഠങ്ങളില്‍നിന്നുള്ള സംശയം തീര്‍ക്കാനും പോരായ്മകള്‍ പരിഹരിച്ചുള്ള ആവര്‍ത്തന പഠനത്തിനും ഈ സമയം ഉപയോഗപ്പെടുത്താം. പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്കും അനുമതി നല്‍കും. നിലവില്‍ സിലബസ് കുറയ്ക്കേണ്ടെന്ന തീരുമാനത്തിലാണ് സംസ്ഥാനം. ദേശീയ തലത്തില്‍ സിലബസ് വെട്ടിക്കുറച്ചാല്‍ അതിനനുസരിച്ച സംസ്ഥാനത്തും സിലബസില്‍ മാറ്റം വരുത്തും.

Advertisment