Advertisment

ശരീരഭാരം കുറയ്ക്കാം - ഓണ്‍ലൈന്‍ പ്രോഗ്രാമുകളുമായി 'സീ ദ റിയല്‍ യു'

New Update

publive-image

Advertisment

കൊച്ചി: ശരീരഭാരം കുറയ്ക്കുന്നതിന് വിവിധ ഓണ്‍ലൈന്‍ വെയിറ്റ് ലോസ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ച് 'സീ ദ റിയല്‍ യു' എന്ന ഓണ്‍ലൈന്‍ ഫിറ്റ്‌നസ് പോര്‍ട്ടല്‍ ആരംഭിച്ചു.

പത്ത് ദിവസത്തെ ക്വിക് ഫിക്‌സ് പ്ലാന്‍, രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പ്ലാന്‍, മെയിന്റനന്‍സ് പാക്ക്, ടീന്‍ പാക്ക് തുടങ്ങി പ്രസവാനന്തരം ഭാരം കുറയ്ക്കാനും ഡയറ്റ് അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമുകളാണ് 'സീ ദ റിയല്‍ യു' ഓണ്‍ലൈനായി നല്‍കുന്നത്.

ഫിറ്റ്‌നസ് വ്യവസായരംഗത്ത് പുത്തന്‍ കാല്‍വെയ്പ്പായ ഈ പ്രോഗ്രാമുകളിലേക്ക് https://seetherealyou.com എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ശരീരഭാരം കുറയ്ക്കുന്നതും ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നതും കുറച്ച് വ്യായാമവും അസന്തുലിതമായ ആഹാരക്രമവും കൊണ്ട് മാത്രം സാധിക്കുന്നതല്ലെന്ന് സീ ദ റിയല്‍ യു സ്ഥാപക സുനിത സറഫ് പറഞ്ഞു.

ആളുകള്‍ക്ക് തങ്ങളുടെ യഥാര്‍ഥ വ്യക്തിത്വം തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് സീ ദ റിയല്‍ യു-വിന്റെ വ്യത്യസ്തവും സവിശേഷവുമായ ഓണ്‍ലൈന്‍ ഡയറ്റ് പ്ലാനുകള്‍. വീടുകളിലെ അടുക്കളയില്‍ സുലഭമായി ലഭ്യമാകുന്ന ആഹാരവസ്തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കാന്‍ കഴിയുന്ന ആഹാരങ്ങളാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും സുനിത സറഫ് വ്യക്തമാക്കി.

publive-image

വെറും പത്ത് ദിവസം കൊണ്ട് തങ്ങളുടെ ശരീരഭാരം ഒരു ഡ്രസ്സ് സൈസ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ് സീ ദ റിയല്‍ യു അവതരിപ്പിക്കുന്ന വെയ്റ്റ് ലോസ് പ്രോഗ്രാമുകളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പത്ത് വര്‍ഷം മുമ്പ് തനിക്കുണ്ടായിരുന്ന അമിതഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളാണ് സുനിതയെ സീ ദ റിയല്‍ യു എന്ന സംരംഭത്തിലേക്ക് നയിച്ചത്. ഭാരം കുറയ്ക്കാനായി വളരെ ലളിതമായ യുക്തി പ്രയോഗിച്ച് നൂതനമായ പാചകക്കൂട്ടുകള്‍ പരീക്ഷിക്കുകയാണ് അവര്‍ ചെയ്തത്.

ഇത് വിജയകരമാകുകയും ചെയ്തു. തന്റെ അനുഭവം സുഹൃത്തുക്കളുമായി പങ്കുവെച്ചെങ്കിലും തിരക്കുകള്‍ കാരണം അവര്‍ക്ക് ഈ പാചകവിധികള്‍ തുടര്‍ച്ചയായി പാലിക്കാന്‍ കഴിഞ്ഞില്ല.

ഇതിന് പരിഹാരമെന്നോണം സുനിത അവര്‍ക്കായി ഭക്ഷണം പാകം ചെയ്ത് നല്‍കാന്‍ തുടങ്ങിയതോടെ അവരും ശരീരഭാരം കുറയ്ക്കുന്നതില്‍ വിജയിച്ചു.

മറ്റ് തിരക്കുകള്‍ മൂലം വീട്ടില്‍ ഡയറ്റ് പ്ലാന്‍ പാലിക്കാനാകാത്ത കൊച്ചിയിലും ബംഗലൂരുവിലുമുള്ള തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി താമസിയാതെ ഓണ്‍ലൈനായി ഭക്ഷണം എത്തിച്ചു നല്‍കാനും സുനിതയ്ക്ക് പദ്ധതിയുണ്ട്. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 98951 78310.

kochi news
Advertisment