Advertisment

എന്റെ പ്രിയ കഥാപാത്രങ്ങൾ

New Update

വില്ലന്മാർക്ക് ഇത്ര അധികം പ്രാധാന്യം നമ്മുടെ മലയാളക്കരയിലുണ്ടോ . രൗദ്ര ഭാവമുള്ള വില്ലന്മാരെയാണ് നാം ഏറെയും കണ്ടിരിക്കുന്നത്.ഈ മുഖം പക്ഷെ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുകയാണ് കുകുമപ്പൂവിലെ രുദ്രൻ . കഥകളോടും സിനിമയോടും കുട്ടികാലം മുതലുള്ള ഇഷ്ടം ഇപ്പോഴും തുടരുകയാണ് . കുട്ടിക്കാലത്തു എന്റെ ഏറെ ഇഷ്ടം ഉള്ള അവധിക്കാല വിനോദങ്ങളിൽ ഒന്നായിരുന്നു സാധനങ്ങൾ പൊതിഞ്ഞുകൊണ്ടുവരുന്ന സിനിമ മാഗസിനുകളിലെ പ്രിയ താരങ്ങളുടെ ചിത്രങ്ങൾ വെട്ടി എടുത്തു ആൽബം ഉണ്ടാക്കുക എന്നത്.

Advertisment

പക്ഷെ വർഷങ്ങൾക്കിപ്പുറം ഫേസ്ബുക്കും , ഇൻസ്റ്റഗ്രാമും വട്സാപ്പും എല്ലാം നമ്മുടെ ആ ജിജ്ഞാസയെ ആണ് ഇല്ലാതാക്കുന്നത് പണ്ട് ദിവസങ്ങൾ കാത്തിരുന്ന കിട്ടുന്ന വർണ്ണചിത്രങ്ങൾ ഇന്ന് നമുക്ക് അപ്പോപ്പോൾ തന്നെ കാണാൻ സാധിക്കും. അതുകൊണ്ടാവും ഏഴു വർഷങ്ങൾക്കിപ്പുറം കണ്ട പ്രിയ താരത്തെക്കുറിച്ചു ഒരു വാക്ക് എഴുതുവാൻ തോന്നിയത്.

publive-image

പ്രവാസികൾക്കു റമദാൻ ഏറെ പ്രാധാന്യം ഉള്ളതാണ്, എനിക്ക് ഏറെ ഇഷ്ടം ഓഫീസിൽ നിന്ന് നേരത്തെ വരാം എന്നുള്ളതാണ്. അങ്ങനെ ഈ റമദാൻ നാളുകളിൽ ആണ് കുട്ടികൾ ചാനൽ മാറ്റുന്നതിന് ഇടയിൽ നമ്മുടെ രുദ്രനെ കാണുന്നത്. ഓ എപ്പോൾ രുദ്രനല്ല ഇന്ദ്രൻ ആണ്. വില്ലനിൽ നിന്നും നായകനായി മാറിയിരിക്കുന്നു. ഞാൻ എന്റെ സിനിമ ഇഷ്ടങ്ങൾ വർണ്ണിക്കുമ്പോൾ എന്റെ സുഹുര്ത്തുക്കൾ എന്നെ കളിആക്കാറുണ്ട് ഓ ഇവരൊയൊക്കെ എങ്ങനെയാ പരിചയം . ചിലപ്പോൾ ഞാനും ചിന്തിച്ചുനോക്കാറുണ്ട് ശരിയാണല്ലോ ഇവരെയൊന്നും നേരിട്ട് ഒരു പരിചയവും ഇല്ലാ. പക്ഷെ ഇവർ ചെയ്യുന്ന കഥാപാത്രങ്ങൾ ആവാം നമ്മെ ആകർഷിക്കുന്നത്.

രുദ്രനില്നിന്നു ഇന്ദ്രനിലേക്കും അവിടെ നിന്ന് മലയാള സിനിമയിലേക്കും .സാമൂഹിക–ആനുകാലിക പ്രസക്തിയുള്ള പ്രമേയയുമായാണ് ഷാനവാസ് എന്ന ഷാനുവിന്റെ പുതിയ സിനിമയായ പോലീസ് ജൂനിയർ .

കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ഇതിനോടകം തന്നെ നിരവധി അവാർഡുകൾ വാരിക്കൂട്ടി ഈ വെള്ളിഴ്ചയിലേക്ക് പ്രദര്ശനത്തിന് ഒരുങ്ങുകയാണ്. കുട്ടികളുടെ ഇടയിൽ വർധിച്ചു വരുന്ന അക്രമങ്ങൾക്കു എതിരെ കുട്ടി പോലീസിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഒരു നല്ല ചിത്രത്തിനായി കാത്തിരിക്കുന്നു.

publive-image

Advertisment