Advertisment

അക്ബർ കരുമാര യ്ക്ക് യാത്രയയപ്പു നൽകി

New Update

ജിദ്ദ: നാൽപതു വർഷത്തെ പ്രവാസ ജീവിതത്തിനു വിരാമമിട്ടു നാട്ടിലേയ്ക്ക് മടങ്ങുന്ന ഒ ഐ സി സി ജിദ്ദ കമ്മിറ്റി നിർവ്വാഹക സമതി അംഗം അക്ബർ കരുമാര യ്ക്ക് യാത്രയയപ്പു നൽകി. ജിദ്ദയിലെ കോൺഗ്രസ് അനുകൂല പ്രവാസ സംഘടനയുടെ ചരിത്രത്തോടപ്പം നടന്ന അക്ബർ 1977 അൽ ആണ് ജിദ്ദയിൽ എത്തിയത്.

Advertisment

publive-image

അക്ബർ കരുമാരയ്ക്ക് റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ ഒഐ സി സി യുടെ ഉപഹാരം സമ്മാനിക്കുന്നു.

സ്ഥാപക നേതാക്കളായ കല്ലട കുട്ടിഹസ്സൻ ഹാജി, ചേബൻ മൊയിദീൻ കുട്ടി, വളപ്ര മുഹമ്മദ് കുഞ്ഞി, ആറുവീട്ടിൽ അലവി തുടങ്ങിയവരോടപ്പം പ്രവർത്തിച്ച അദ്ദേഹം സ്ഥാനമാണങ്ങൾക്കു അപ്പുറം സാധാരണക്കാർക്കൊപ്പം പ്രവർത്തിക്കുവാനാണ് താല്പര്യം കാണിച്ചതെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മുന്ന് വര്ഷത്തിലേറെയായി പ്രവർത്തിക്കുന്ന പ്രവാസി സേവന കേന്ദ്രയിൽ സജീവമായി പ്രവർത്തിച്ചു. മലപ്പുറം ജില്ലയിലെ വണ്ടൂർ സ്വദേശിയായ അക്ബർ ഷറഫിയ കമ്മിറ്റിയുടെ ഭാരവാഹികൂടിയായിരുന്നു. ചടങ്ങിൽ അദ്ദ്യക്ഷം വഹിച്ച റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ കമ്മിറ്റി യുടെ ഉപഹാരം സമ്മാനിച്ചു.

ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് അബ്ദുറഹീം ഇസ്മായിൽ, സെക്രട്ടറി റഷീദ് കൊളത്തറ, മുൻ റീജണൽ കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ മജീദ് നഹ, അലി തെക്കുതോട്, ശറഫുദ്ധീൻ കായകുളം, സമദ് കിണാശ്ശേരി, ഷുക്കൂർ വക്കം, നൗഷാദ് അടൂർ, ഇസ്മായിൽ നീറാട്,

കുഞ്ഞി മുഹമ്മദ് കൊടശേരി, നജീബ് മുല്ലവീട്ടിൽ, റഷാദ് കരുമാര എന്നിവർ സംസാരിച്ചു. ഈയിട്ടെ മരണപെട്ട സനഹിയ ഏരിയ കമ്മിറ്റി അംഗം മോഹനൻ കുടുംബ സഹായ നിധിയിലേക്കുള്ള ആദ്യ സഹായം അക്ബർ കരുമാര കൈമാറി. ജനറൽ സെക്രട്ടറി സകീർ ഹുസൈൻ എടവണ്ണ സ്വാഗതവും ഓഡിറ്റർ വിലാസ് അടൂർ നദിയും പറഞ്ഞു.

 

 

Advertisment