Advertisment

യുഎഇ ദേശീയദിനം പ്രമേയമാക്കി പ്രവാസി കലാ കൂട്ടായ്മയായ സർബത്ത് ടീംസ്‌ ഒരുക്കിയ സംഗീത ആൽബം 'യാ സലാം ഇമാറാത്ത്' പ്രേക്ഷക ശ്രദ്ധനേടി മുന്നേറുന്നു...

New Update

publive-image

Advertisment

അബുദാബി: യുഎഇ ദേശീയദിനം പ്രമേയമാക്കി പ്രവാസി കലാ കൂട്ടായ്മയായ സർബത്ത് ടീംസ്‌ ഒരുക്കിയ സംഗീത ആൽബം 'യാ സലാം ഇമാറാത്ത്' പ്രേക്ഷക ശ്രദ്ധനേടി മുന്നേറുന്നു. യുഎഇ ഭരണാധികാരികൾക്കും ജനതക്കും ആദരവ് അർപ്പിച്ചുകൊണ്ടാണ് 'യാ സലാം ഇമാറാത്ത്' ചിത്രീകരിച്ച് റിലീസ് ചെയ്തത്.

സ്വന്തം ജനതയോടുള്ള കരുതല്‍ എന്ന പോലെതന്നെ ഏതു സാഹചര്യത്തിലും വിദേശികളെയും കൈവിടാതെ ചേര്‍ത്തു പിടിക്കുന്ന യുഎഇയുടെ ഭരണാധികാരികൾക്കും നേതൃത്വത്തിനും പ്രവാസി സമൂഹത്തിന്റെ ആദരവും സ്നേഹവും കൂടിയാണ് 'യാ സലാം ഇമാറാത്ത്' എന്ന ആല്‍ബത്തിന്റെ വരികളില്‍ കുറിച്ചിട്ടിരിക്കുന്നത് എന്ന് രചയിതാവ് ഷഫീക് നാറാണത്ത് പറഞ്ഞു.

ശശി കൃഷ്ണ കോഴിക്കോട് ഓര്‍ക്കസ്റ്റ്ര നിര്‍വ്വഹിച്ചു. റാഷിദ് ഈസ കോർഡിനേഷൻ. പിന്നണി ഗായകൻ അൻവർ സാദത്ത് ആലപിച്ച ഗാനം സംവിധാനം ചെയ്തിരിക്കുന്നത് രചയിതാവ് കൂടി യായ ഷെഫീക് നാറാണത്താണ്. ജംഷീര്‍, ജുനൈദ് മച്ചിങ്ങല്‍, ബാബു ഗുജറാത്ത്, ഇ. ആര്‍. സാജന്‍, സുബൈര്‍, ഹംസത്ത് അലി (ബിഗ് ബാനര്‍ മീഡിയ) എന്നിവ രാണ് പിന്നണി പ്രവര്‍ത്തകര്‍.

abu dhabi news
Advertisment