Advertisment

സെ​റീ​ന വി​ല്യം​സ് ഫ്ര​ഞ്ച് ഓ​പ്പ​ൺ ആ​ദ്യ റൗ​ണ്ടി​ൽ ചെ​ക്ക് താ​രം ക്രി​സ്റ്റി​ന പ്ലി​സ്കോ​വ​യെ നേ​രി​ടും

New Update

Advertisment

മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ സെ​റീ​ന വി​ല്യം​സ് ഫ്ര​ഞ്ച് ഓ​പ്പ​ൺ ആ​ദ്യ റൗ​ണ്ടി​ൽ ചെ​ക്ക് താ​രം ക്രി​സ്റ്റി​ന പ്ലി​സ്കോ​വ​യെ നേ​രി​ടും. പ്ര​സ​വാ​വ​ധി​ക്കാ​യി ടെ​ന്നീ​സി​ല്‍​നി​ന്നു മാ​റി​നി​ന്ന ശേ​ഷ​മു​ള്ള സെ​റീ​ന​യു​ടെ ആ​ദ്യ ഗ്രാ​ൻ​ഡ് സ്ലാം ​പോ​രാ​ട്ട​മാ​ണ് പാ​രീ​സി​ൽ. ഈ ​മാ​സം 27 മു​ത​ല്‍ ജൂ​ണ്‍ 10 വ​രെ റോ​ളം​ഗ് ഗാ​രോ യി​ലെ ക്ലേ ​കോ​ര്‍​ട്ടി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ‌ സെ​റീ​ന​യ്ക്കു പ​ക്ഷെ സീ​ഡിം​ഗ് ഇ​ല്ല. സെ​റീ​ന മൂ​ന്നു ത​വ​ണ റോ​ളം​ഗ് ഗാ​രോ​യി​ൽ ചാ​മ്പ്യ​നാ​യി​ട്ടു​ണ്ട്.

2017ല്‍ ​ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ജ​യ​ത്തി​നു​ശേ​ഷം പ്ര​സ​വാ​വ​ധി​ക്കാ​യി ടെ​ന്നീ​സി​ല്‍​നി​ന്നു മാ​റി​നി​ന്ന സെ​റീ​ന മാ​ര്‍​ച്ചി​ലാ​ണ് കോ​ര്‍​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്തി​യ​ത്. തി ​രി​ച്ചു​വ​ര​വി​ല്‍ സെ​റീ​ന ഇ​ന്ത്യ​ന്‍ വെ​ല്‍​സി​ലും മ​യാ​മി​യി​ലും തു​ട​ക്ക​ത്തി​ലേ പു​റ​ത്താ​യി. അ​തി​നു​ശേ​ഷം ന​ട​ന്ന ക്ലേ​കോ​ര്‍​ട്ട് ടൂ​ര്‍​ണ​മെ​ന്‍റു​ക​ളാ​യ മാ​ഡ്രി​ഡ്, റോം ​ഓ പ്പ​ണു​ക​ളി​ല്‍​നി​ന്നു പി​ന്‍​മാ​റു​ക​യും ചെ​യ്തു.

നി​ല​വി​ലെ റാ​ങ്കിം​ഗി​ല്‍ 453-ാം സ്ഥാ​ന​ത്താ​ണ്, 23 ഗ്രാ​ന്‍​സ് സ്ലാം ​കി​രീ​ട​ങ്ങ​ള്‍ നേ​ടി​യ അ​മേ​രി​ക്ക​ന്‍ താ​രം. ഡ​ബ്ല്യു​ടി​എ​യു​ടെ പ്ര​ത്യേ​ക റാ​ങ്കിം​ഗ് നി​യ​മ​പ്ര​കാ​രം സെ​റീ​ന മാ​റി​നി​ന്ന സ​മ​യ​ത്തെ റാ​ങ്കിം​ഗി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫ്ര​ഞ്ച് ഓ​പ്പ​ണ് നേ​രി​ട്ട് യോ​ഗ്യ​ത നേ​ടി​യ​ത്.

Advertisment