Advertisment

പ്രമുഖ സീരിയല്‍ നടി വീടിനുള്ളില്‍ മരിച്ച നിലയില്‍; രണ്ടു മാസമായി വേര്‍പിരിഞ്ഞ് കഴിയുന്ന ഭര്‍ത്താവിനെ തേടി പോലീസ്

author-image
ഫിലിം ഡസ്ക്
New Update

ചെന്നൈ: പ്രമുഖ തമിഴ് സീരിയല്‍ താരത്തെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രിയങ്കയാണ് ആത്മഹത്യ ചെയ്തത്. വളസരവക്കത്തെ വീട്ടില്‍ ഇന്നു രാവിലെയോടെയാണ് നടിയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

Advertisment

publive-image

രാവിലെ വീട്ടുജോലിക്കാരിയെത്തിയപ്പോഴാണ് നടി തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍ ഇവര്‍ അയല്‍വാസികളെ വിവരമറിചിക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബ കലഹമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സംശയം. മൂന്നു വര്‍ഷം മുമ്പായിരുന്നു അരുണ്‍ബാലയുമായുള്ള പ്രിയങ്കയുടെ വിവാഹം. എന്നാല്‍ കഴിഞ്ഞ രണ്ടു മാസമായി ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയാണ്. ഇവര്‍ക്ക് കുട്ടികളില്ല.

രമ്യാ കൃഷ്ണന്‍ മുഖ്യ വേഷം ചെയ്യുന്ന വംസം സീരിയലിലൂടെയാണ് പ്രിയങ്ക ശ്രദ്ധേയമായത്. ഇതിലെ ജ്യോതിക എന്ന പ്രിയങ്കയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സണ്‍ ടിവിയിലെ അപൂര്‍വ്വ രാഗങ്കള്‍, ഭൈരവി എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Advertisment