Advertisment

സഭയില്‍ മഞ്ഞുരുകുന്നു : ഭൂമി വിവാദത്തിനു ശേഷം ആദ്യമായി സഹായമെത്രാന്മാര്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കൊപ്പം വേദി പങ്കിട്ടു. പെസഹാ അപ്പം മുറിയ്ക്കല്‍ ശുശ്രൂശയ്ക്കും കര്‍ദ്ദിനാളിനെ ക്ഷണിച്ചത് പതിവിനു വിപരീതമായി

New Update

publive-image

Advertisment

കൊച്ചി : സീറോ മലബാര്‍ ഭൂമി വിവാദത്തിനു ശേഷം ആദ്യമായി എറണാകുളം- അങ്കമാലി അതിരൂപതാ സഹായമെത്രാന്മാര്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കൊപ്പം വേദിപങ്കിട്ടു .

publive-image

വ്യാഴാഴ്ച വൈകിട്ട് എറണാകുളം ബസ്ലിക്കാ പള്ളിയില്‍ നടന്ന പെസഹാ അപ്പം മുറിക്കല്‍ ശുശ്രൂഷയിലാണ് മൂവരും ഒന്നിച്ചത്.

publive-image

സഭയിലെ ഐക്യത്തിന്‍റെ സന്ദേശമായി അത് മാറുകയും ചെയ്തു. പെസഹാ അപ്പം മുറിക്കല്‍ ശുശ്രൂഷ നിര്‍വ്വഹിച്ചത് കര്‍ദ്ദിനാള്‍ ആയിരുന്നു .

publive-image

അദ്ദേഹം അപ്പം മുറിച്ച് സഹായ മെത്രാന്മാര്‍ക്കും വികാരിയ്ക്കും നല്‍കി. ഊഷ്മളമായ അന്തരീക്ഷത്തിലായിരുന്നു സഹായ മെത്രാന്മാരും വികാരിയും ചേര്‍ന്ന് പള്ളിയിലേയ്ക്ക് കര്‍ദ്ദിനാളിനെ സ്വീകരിച്ചത്.

സാധാരണ ബസ്ലിക്കയില്‍ നടക്കുന്ന പെസഹാ അപ്പം മുറിക്കല്‍ ശുശ്രൂഷയില്‍ കര്‍ദ്ദിനാള്‍ പങ്കെടുക്കുന്ന പതിവില്ലെങ്കിലും ഇത്തവണ അതിരൂപത മുന്‍കൈയെടുത്ത് കര്‍ദ്ദിനാളിനെ പരിപാടിയില്‍ പങ്കെടുപ്പിച്ചതും ശുഭസൂചനയാണ് നല്‍കുന്നത് . സഭയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപെടുന്നതിന്റെ സന്ദേശമായി ഇത് മാറി .

cardinal rcsc
Advertisment