Advertisment

സേവ റിയാദ് ഇഫ്താര്‍ സംഗമവും മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണവും

author-image
admin
New Update

റിയാദിലെ എടക്കര പഞ്ചായത്ത് പ്രവാസികളുടെ കൂട്ടായ്മയായ സേവ റിയാദ് ചാപ്റ്ററിന്‍റെ ഇഫ്താര്‍ സംഗമവും, പുതിയ അംഗങ്ങള്‍ക്കുള്ള മെമ്പര്‍ഷിപ് കാര്‍ഡ് വിതരണവും നടന്നു. ശിഫയിലെ ലുലു ഇസ്തിറാഹയില്‍ നടന്ന സംഗമം അബ്ദുല്‍ അസീസ്‌ ഉദ്ഘാടനം ചെയ്തു. ഷാജഹാന്‍ എടക്കര അധ്യക്ഷത വഹിച്ചു. പ്രവാസികളിലെ സാമ്പത്തിക അച്ചടക്കവും സമ്പാദ്യശീലവും എന്ന വിഷയത്തില്‍ ടോസ്റ്റ്മാസ്റ്റര്‍ അന്‍സാര്‍ പി.സി. സംസാരിച്ചു.

Advertisment

publive-image

മെമ്പര്‍മാര്‍ക്കുള്ള അംഗത്വ കാര്‍ഡ് വിതരണം ജലീല്‍ കളപ്പാടന്‍, സി.പി. ഹക്കീം, ജാനിസ് പാലേമാട്, നൗഷാദ് പരപ്പന്‍, ഷൌക്കത്ത്‌ പാലേമാട്, ലത്തീഫ് കുഞ്ഞു എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഷാജഹാന്‍ അന്നിക്കര, ഷഫ്നാസ് ചാവക്കാട്, ഹംജിത് കോഴിക്കോട് തുടങ്ങിയവര്‍ ആശസകള്‍ അര്‍പ്പിച്ചു.

publive-image

ആസിഫ് എടക്കര, ഷാജഹാന്‍ കെ.ടി., ഫിറോസ്‌ പള്ളിപ്പടി, സനീജ് കരുനെച്ചി, ശാബിര്‍ എടക്കര, ഹാരിസ് മുഹമ്മദ്‌ നിസാര്‍ സി.എച്ച്, സാലിഹ് മുഹമ്മദ്‌, നജീബ് കെ.ടി., ശബീബ് കരുനച്ചി, അന്‍വര്‍ മഠത്തില്‍, അഷ്‌റഫ്‌ എടക്കര, അബ്ദുല്‍ റഹ്മാന്‍, അബ്ബാസ് സി.എച്ച്, റാഷിദ് തൊണ്ടിയന്‍, മണികണ്ഠന്‍, നിഷാജ് പള്ളിപ്പടി, ഹകീം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. റംഷി മുപ്പിനി സ്വാഗതവും നൗഷാദ് പരപ്പന്‍ സ്വാഗതവും പറഞ്ഞു.

publive-image

Advertisment