Advertisment

വേശ്യാലയത്തില്‍ എത്തുന്ന പുരുഷന്മാര്‍ക്കും ഇനി പിടി വീഴും, പണിയും കിട്ടും !

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ന്യൂഡല്‍ഹി: സ്ത്രീയെ പ്രാപിക്കാന്‍ പണം നല്‍കി വേശ്യാലയത്തില്‍ എത്തുന്ന പുരുഷന്മാര്‍ക്കും ഇനി പിടി വീഴും . ഇടനിലക്കാര്‍ക്കും വേശ്യാലയം നടത്തിപ്പുകാര്‍ക്കുമൊപ്പം വേശ്യാലയങ്ങളില്‍ എത്തുന്ന ഇടപാടുകാരെയും ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയിലാക്കി ആന്ധ്ര സര്‍ക്കാരിന്റേതാണ് പുതിയ നീക്കം.

വേശ്യാലയങ്ങളില്‍ എത്തുന്ന പുരുഷന്മാര്‍ക്കെതിരെയും ക്രിമിനല്‍ കേസെടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സ്ത്രീകളെയും, കുട്ടികളേയും ലൈംഗീക അടിമത്തത്തില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നടപടി. കര്‍ക്കശ നടപടിക്കൊരുങ്ങുന്ന ആദ്യ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്.

ഇതോടെ നിര്‍ബന്ധിത വേശ്യാവൃത്തിയിലേയ്ക്ക് നയിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

മനുഷ്യക്കടത്ത് നിരോധന നിയമത്തിന്റെ പരിധിയില്‍ പുതിയ തീരുമാനത്തെ ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്നും, ശുപാര്‍ശകള്‍ നല്‍കാനും നിയമവിദഗ്ധരടങ്ങിയ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. പണം നല്‍കുന്നവരാണ് ആവശ്യങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്ന് സമിതിയംഗം പറയുന്നു. ഇന്ത്യയിലാകെ രണ്ട് കോടിയോളം ലൈംഗീക തൊഴിലാളികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

online sex sex
Advertisment