Advertisment

പിണറായിക്കെതിരെ ഷാഫി പറമ്പില്‍, തിരുവനന്തപുരത്ത് നിന്ന് സ്വപ്‌ന എങ്ങനെ അതിര്‍ത്തി കടന്നു? ഇനിയിപ്പോ ആ ഹെലികോപ്ടറില്‍ എങ്ങാനും പരിഹാസവുമായി വി ടി ബല്‍റാമും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനതപുരം:  പിണറായിക്കെതിരെ ഷാഫി പറമ്പില്‍  സ്വപ്‌ന സുരേഷിനെ ബംഗളൂരുവില്‍ വെച്ച് അറസ്റ്റ് ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി പ്രതിപക്ഷം രംഗത്ത്‌. കോണ്‍ഗ്രസ് നേതാവും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ ഷാഫി പറമ്പില്‍ എം എല്‍ എ  പിണറായിക്കെതിരെ രംഗത്തെത്തിയത്. തിരുവനന്തപുരത്ത് നിന്ന് സ്വപ്‌ന എങ്ങനെ അതിര്‍ത്തി കടന്ന് പോയെന്നാണ് ഷാഫിയുടെ ചോദ്യം എഫ്ബി പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ.

Advertisment

publive-image

അറസ്റ്റ് ചെയ്തത് ബംഗളുരുവിലെങ്കില്‍ , ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കാലത്ത് തിരുവനന്തപുരത്ത് നിന്ന് ഇവര്‍ എങ്ങിനെ അതിര്‍ത്തി കടന്ന് പോയി? ഇന്നലെ വരെ കൊച്ചിയിലെങ്കില്‍ കണ്ടെത്താന്‍ എന്ത് കൊണ്ട് പോലീസ് ശ്രമിച്ചില്ല ? കാണാതായിട്ട് 7 ദിവസമായിട്ടും ഒരു അന്വേഷണ ടീമിനെ പോലും പ്രഖ്യാപിക്കാതെ എന്തിന് ഇന്ന് വരെ കാത്തിരുന്നു ? എന്ത് കൊണ്ട് സ്വപ്നയുള്‍പ്പടെ ഉള്ളവരുടെ കോള്‍ ലിസ്റ്റോ ലൊക്കേഷനോ പോലും പരിശോധിച്ചില്ല? ആരാണ് സ്വപ്നയുടെ സംരക്ഷകന്‍?. ഇതാണ് ഷാഫി ഉന്നയിച്ച ചോദ്യങ്ങള്‍.

അതേസമയം ഇനിയിപ്പോ ആ ഹെലികോപ്ടറില്‍ എങ്ങാനും എന്ന പരിഹാസമാണ് വിടി ബല്‍റാം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള തിരുവനന്തപുരത്ത് നിന്നും കടക്കാന്‍ സഹായിച്ചത് പോലീസാണെന്ന് വ്യക്തമാണ്. ശബ്ദരേഖ പുറത്ത് വന്നപ്പോള്‍ തന്നെ സര്‍ക്കാരിന്റെ ഒത്തുകളി വ്യക്തമായിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയുമെന്ന് ചെന്നിത്തല പറഞ്ഞു. വരും ദിവസങ്ങളില്‍ ഇതേ വിഷയത്തില്‍ പ്രതിഷേധവും സമരങ്ങളും ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ശക്തമായി തന്നെ സര്‍ക്കാരിനെ കടന്നാ ക്രമിച്ചിട്ടുണ്ട്. ട്രിപ്പിള്‍ ലോക്ഡൗണ്‍ മറികടന്ന് സ്വപ്‌ന എങ്ങനെയാണ് സംസ്ഥാന വിട്ടതെന്ന് പിണറായി മറുപടി പറയണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പാവങ്ങളെ തടഞ്ഞ് വെക്കുന്ന പോലീസ് എങ്ങനെയാണ് സ്വപ്നയെ വിട്ടയച്ചതെന്നും, ശബ്ദരേഖ വന്നതോടെ ആരാണ് സ്വപ്‌നയെ സംരക്ഷിക്കുന്നതെന്ന് ജനങ്ങള്‍ക്ക് ബോധ്യമായതാണെന്നും അദ്ദേഹം പറഞ്ഞു. കേസ് ഏറ്റെടുത്ത് 48 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടിയ എന്‍ഐഎ ഉദ്യോഗസ്ഥരെയും സുരേന്ദ്രന്‍ അഭിനന്ദിച്ചു.

Advertisment